മർകസ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ അംഗീകാരമില്ലാത്ത കോഴ്​സുകൾ നടത്തിയ സംഭവത്തിൽ നടപടിയെടുക്കും

തിരുവനന്തപുരം: കോഴിക്കോട് കാരന്തൂർ മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ്ങിൽ അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തിയ സംഭവത്തിൽ കലക്ടർ നിയോഗിച്ച പരിശോധനാ സമിതിയുടെ റിപ്പോർട്ട് ഇൗമാസം 23ന് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മാനേജ്മ​െൻറ്, വിദ്യാർഥി പ്രതിനിധികളുമായി 25ന് കലക്ടർ വീണ്ടും ചർച്ച നടത്തും. ചർച്ചയിൽ രൂപപ്പെടുന്ന തീരുമാനമനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എം.കെ. മുനീറി​െൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.