ദേശീയപാത 66ൽ സാമൂഹികാഘാതപഠനം പുനരാരംഭിച്ചു

ദേശീയപാത 66ൽ സാമൂഹികാഘാതപഠനം പുനരാരംഭിച്ചു (A) മലപ്പുറം: ദേശീയപാത 66 കടന്നുപോകുന്ന മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സാമൂഹികാഘാത പഠനം പുനരാരംഭിച്ചു. ദേശീയപാത അധികൃതർക്ക് വേണ്ടി ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കൺസൾട്ടിങ് കമ്പനിയാണ് പഠനം നടത്തുന്നത്. 45 മീറ്ററിൽ പാത വരുേമ്പാൾ സ്ഥലവും വീടും കെട്ടിടങ്ങളും നഷ്ടമാകുന്നവരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതി​െൻറ ഭാഗമായാണിത്. നേരത്തേ ഇടിമൂഴിക്കൽ, കക്കാട് തുടങ്ങിയ ഭാഗങ്ങളിൽ പ്രതിഷേധമുണ്ടായതോടെ പഠനം നിർത്തിവെച്ചിരുന്നു. എന്നാൽ, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ജില്ലയിലെ അലൈൻമ​െൻറുകൾക്ക് അംഗീകാരമായതോടെയാണ് കഴിഞ്ഞദിവസം പുനരാരംഭിച്ചത്. ജനപ്രതിനിധികളുടെ യോഗശേഷവും തർക്കം നിലനിന്ന ഇടിമൂഴിക്കൽ, കൊളപ്പുറം, തേഞ്ഞിപ്പലം അലൈൻമ​െൻറുകൾക്കും അംഗീകാരമായിട്ടുണ്ട്. തിങ്കളാഴ്ച കുറ്റിപ്പുറം പഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലുമാണ് ഉദ്യോഗസ്ഥരെത്തിയത്. ബാക്കിഭാഗം വൈകാതെ പൂർത്തിയാകും. പാത വരുന്നതോടെ പൊളിച്ചുമാറ്റേണ്ടി വരുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും ഉടമസ്ഥരുടെയും വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുന്നത്. ഇൗ പഠന റിപ്പോർട്ടി​െൻറ കൂടി അടിസ്ഥാനത്തിലാകും നഷ്ടപരിഹാരതുക നിശ്ചയിക്കുക. 2013ൽ ഭേദഗതി ചെയ്ത ഭൂമി ഏറ്റെടുക്കൽ നിയമത്തിലാണ് സാമൂഹികാഘാത പഠനം നിർബന്ധമാക്കിയത്. ഭൂമിയും കെട്ടിടങ്ങളും വിട്ടു നൽകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം ഭേദഗതി ചെയ്തത്. നടപടികൾ പൂർത്തിയായാൽ രണ്ടുമാസത്തിനകം സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കും. ഇതിൽ പരാതികളുള്ളവർക്ക് ഒരു മാസത്തിനകം അധികൃതരെ സമീപിക്കാം. ഇതിന് ശേഷമാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.