സംഗീതജ്​ഞർ സ്വന്തം മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കണം– എം. ജയചന്ദ്രൻ

സംഗീതജ്ഞർ സ്വന്തം മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കണം– എം. ജയചന്ദ്രൻ (A) (A) സംഗീതജ്ഞർ സ്വന്തം മേഖലയിൽ ശ്രദ്ധകേന്ദ്രീകരിക്കണം– എം. ജയചന്ദ്രൻ കോഴിക്കോട്: സംഗീതജ്ഞർ ശ്രദ്ധിക്കേണ്ടത് സ്വന്തം മേഖലയിലാണെന്നും ആളെ കൂട്ടാൻ യുട്യൂബിലും ഫേസ്ബുക്കിലും മനഃപൂർവം ശ്രമിക്കുന്നത് സംഗീതയാത്രക്ക് വിഘ്നമാവുമെന്നും സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. മറ്റു വിഷയങ്ങൾ ശ്രദ്ധിക്കുമ്പോൾ സംഗീതജ്ഞ​െൻറ ചിന്തയും കലാപരമായ കഴിവുകളും ചിതറിപ്പോവും. പ്രശസ്ത സംഗീതജ്ഞനും ത​െൻറ ഗുരുവുമായ ജി. ദേവരാജ​െൻറ ജീവിതത്തെക്കുറിച്ച് എഴുതിയ 'വരുക ഗന്ധർവ ഗായക' എന്ന പുസ്തകത്തി​െൻറ പ്രകാശനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പാട്ടി​െൻറ ഗ്രാമറും േപ്രക്ഷകരുടെ കാഴ്ചപ്പാടും മാറി. പാട്ടി​െൻറ ദൃശ്യവത്കരണത്തിനാണ് ഇപ്പോൾ പ്രാധാന്യം. പാട്ടി​െൻറ നിലനിൽപ് സിനിമാരംഗ ചിത്രീകരണത്തെയും മറ്റും ആശ്രയിച്ചു മാത്രമായി. താൻ സംഗീതം നൽകി പി. ജയചന്ദ്രൻ ആലപിച്ച ഗാനം പിന്നീട് സിനിമയിൽ താൻതന്നെ പാടി എന്ന ആരോപണം സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന്്് ചോദ്യത്തിന് മറുപടിയായി എം. ജയചന്ദ്രൻ പറഞ്ഞു. സംഗീതത്തിൽ സത്യവും ധാർമികതയും വിട്ട് ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ പി. ജയചന്ദ്രന് എന്തെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ജയചന്ദ്രനെവെച്ച് ഇനിയും പാട്ട് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി. ദേവരാജനിൽനിന്ന് പുതിയ തലമുറക്ക് ഏറെ പഠിക്കാനുണ്ട്. ദേവരാജ​െൻറ സംഗീതത്തിലുള്ള സമർപ്പണം തന്നെയാണ് പ്രധാന കാര്യം. പുസ്തകം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കെ.പി കേശവമേനോൻ ഹാളിൽ എം.ടി വാസുദേവൻ നായർ പ്രകാശനം ചെയ്യും. ദേവരാജ​െൻറ സഹധർമിണി ലീലാമണി പുസ്തകം ഏറ്റുവാങ്ങും. . വാർത്താസമ്മേളനത്തിൽ രാജേന്ദ്രൻ എടത്തുംകര, മുഹമ്മദ് ഈസ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.