എ.പി.സി.ആര്‍ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു (A) എ.പി.സി.ആര്‍ ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു കോഴിക്കോട്: പൗരാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവല്‍ െറെറ്റ്സ് (എ.പി.സി.ആര്‍) കേരള ചാപ്റ്റര്‍ ഓഫിസ് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. കേരള ചാപ്റ്റര്‍ പ്രസിഡൻറ് അഡ്വ. പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ പൗരാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എ.പി.സി.ആര്‍ സജീവമായി ഇടപെടുമെന്നും ജനങ്ങളെ കൂടുതല്‍ നിയമബോധമുള്ളവരാക്കി മാറ്റാന്‍ സംഘടന പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി ടി.കെ. ഹുസൈന്‍, അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത്, അഡ്വ. ഫൈസല്‍ മുക്കം, സി.കെ. അബ്ദുല്‍ അസീസ്, സാദിഖ് ഉളിയിൽ, സജീദ് ഖാലിദ്, മിര്‍സാദ് റഹ്മാന്‍, അഷ്റഫ്, അഡ്വ. സഹീർ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് നടക്കാവ് വെസ്റ്റ് തന്‍വീര്‍ കോംപ്ലക്സിലാണ് ഓഫിസ് പ്രവര്‍ത്തിക്കുക. APCR Office.jpg എ.പി.സി.ആർ കേരള ചാപ്റ്റർ ഓഫിസ് അഡ്വ. പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.