വടകര: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ പോളിടെക്നിക് കോളജിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. 10 മണിക്കാണ് ഇൻറർവ്യൂ. കോഴ്സ് പൂർത്തിയാക്കിയ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും കൊണ്ടുവരണം. ഇലക്േട്രാണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ബയോമെഡിക്കൽ എൻജിനീയറിങ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച നടക്കും. എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഒന്നാം ക്ലാസ് എം.സി.എ ബിരുദക്കാർക്ക് തിങ്കളാഴ്ച നടക്കുന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തസ്തികയിലേക്കുള്ള അഭിമുഖത്തിന് പങ്കെടുക്കാം. മെഡിക്കൽ ഇലക്േട്രാണിക്സ്, കമ്പ്യൂട്ടർ, ഇലക്േട്രാണിക്സ് എന്നീ വിഭാഗങ്ങളിൽ ഡെമോൺസ്േട്രറ്റർ തസ്തികയിലേക്കുള്ള അഭിമുഖം 23ന് നടക്കും. കമ്പ്യൂട്ടർ േപ്രാഗ്രാമറെ നിയമിക്കാനുള്ള അഭിമുഖവും ചൊവ്വാഴ്ച നടക്കും. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി (മൂന്നും പാർട്ട്ടൈം) അധ്യാപകരുടെ അഭിമുഖം 24ന് നടക്കും. അന്നുതന്നെ ഫിസിക്കൽ എജുക്കേഷൻ, ഇലക്ട്രിക്കൽ എൻജിനീയറിങ് (പാർട്ട്ടൈം) അധ്യാപക ഇൻറർവ്യൂവും നടക്കും. ഫോൺ: 0496 2524920.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.