സിവിൽ സർവിസ് ക്യാമ്പിന് തുടക്കമായി

നാദാപുരം: ഉമ്മത്തൂർ എസ്.ഐ ആർട്സ് ആൻഡ് സയൻസ് കോളജിൽ സിവിൽ സർവിസ് ക്യാമ്പിന് തുടക്കമായി. പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഒരു വർഷം ദൈർഘ്യമുള്ള ഫൗണ്ടേഷൻ കോഴ്സ് വഴി പ്രിലിമിനറി മറികടക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. എൻസൈൻ സിവിൽ സർവിസ് സ്റ്റഡി ഗ്രൂപ് മലപ്പുറം അഡ്മിനിസ്ട്രേറ്റർ ഉമർ പാണക്കാട് ക്ലാസെടുത്തു. എസ്.ഐ കമ്മിറ്റി മാനേജർ പ്രഫ. മമ്മു, പ്രിൻസിപ്പൽ പി.വി. ബിന്ദു, അബ്ദുല്ല മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഇസ്ഹാഖ് പൂവുള്ളതിൽ, ക്യാമ്പ് കോഓഡിനേറ്റർ എം.ടി. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരം വടകര: ജമാഅത്തെ ഇസ്ലാമി വടകര ശാന്തി വനിത ഘടകത്തി​െൻറ ആഭിമുഖ്യത്തിൽ 'സന്തുഷ്ട കുടുംബത്തിന് ഇസ്ലാമിക ശരീഅത്ത്' എന്ന ദേശീയ കാമ്പയിനോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പരിപാടിയിൽ വി.പി. അയിശ ഒന്നാം സ്ഥാനവും വി. സൈനബ രണ്ടും സാജിന മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാന വിതരണവും നടത്തി. മൻസൂർ വളപ്പിൽ പരിപാടി നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.