കക്കട്ടിൽ: നരിപ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡും നൽകി. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. സിയാദ് പാലോൽ അധ്യക്ഷത വഹിച്ചു. എം.പി. ജാഫർ മാസ്റ്റർ, സമദ് നരിപ്പറ്റ, ടി.പി.എം. തങ്ങൾ, കെ.എം. ഹമീദ്, ടി. മുഹമ്മദലി, പാലോൽ കുഞ്ഞമ്മദ്, എൻ.പി. നാസർ, അജ്മൽ എന്നിവർ സംസാരിച്ചു. എം.എസ്. മുഹമ്മദ് ഗൈഡൻസ് ക്ലാസ് നടത്തി. സി.പി. ഫായിസ് സ്വാഗതവും അറഫാത്ത് നന്ദിയും പറഞ്ഞു. photo kktl 21.......................1 ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങ് സി.കെ. സുബൈർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.