വടകര: കാരക്കാട് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ നാദാപുരം റോഡിെൻറ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കുടുംബസംഗമം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ചെയർമാൻ പാലേരി രമേശൻ അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ, പി. ജയരാജൻ എന്നിവർ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന അവയവദാന ചടങ്ങ് സംസ്ഥാന സിനിമ അവാർഡ് ജേതാവ് രജിഷ വിജയൻ ഉദ്ഘാടനം ചെയ്തു. സി.കെ. നാണു എം.എൽ.എ അവയവദാന പത്രം ഏറ്റുവാങ്ങി. ആർ. ഗോപാലൻ, പി. ശശി, ബാലകൃഷ്ണൻ വല്ലത്ത്, കെ.എം. സത്യൻ, പി.പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. മടപ്പള്ളിയിലെ ദേവ് ഓർക്കസ്ട്ര, ഹാർമണി, നാട്യശ്രീ കലാക്ഷേത്ര എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാനമേള, നൃത്തപരിപാടികൾ എന്നിവ അരങ്ങേറി. ശശി വള്ളിക്കാട്, നിരഞ്ജനൻ മടപ്പള്ളി എന്നിവർ നേതൃത്വം നൽകി. വടകര ജനനാട്യവേദിയുടെ 'കുരങ്ങുമനുഷ്യൻ' നാടകാവതരണവും നടന്നു. പടം. കെസെഡ് വിടികെ 03-jpg കാരക്കാട് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ആഭിമുഖ്യത്തിൽ നാദാപുരം റോഡിൽ നടന്ന പാലിയേറ്റിവ് കുടുംബസംഗമം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു രാജീവ് ഗാന്ധിയുടെ ചരമവാർഷികം ആചരിച്ചു വടകര: രാജീവ് ഗാന്ധിയുടെ 26ാം ചരമവാർഷികം വിവിധ പരിപാടികളോടെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. സി. വത്സലൻ, കൂടാളി അശോകൻ, കരിമ്പനപ്പാലം ശശിധരൻ, ടി. കേളു, ടി.വി. സുധീർകുമാർ, നടക്കൽ വിശ്വനാഥൻ, മുരുകദാസ്, ഒ. സിന്ധു, കെ.പി. സുബൈർ എന്നിവർ സംസാരിച്ചു. വടകര: ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി യൂനിയെൻറ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ മാതോംകണ്ടി അശോകൻ അധ്യക്ഷത വഹിച്ചു. കെ.എൻ.എ. അമീർ, രാജേഷ് കിണറ്റിൻകര, വി.കെ. കുഞ്ഞിമൂസ, പറമ്പത്ത് ദാമോദരൻ, മീത്തൽ നാസർ, കെ.കെ. മമ്മദ്, വി.കെ. പ്രകാശൻ, വാവറ്റ അലി എന്നിവർ സംസാരിച്ചു. പടം. കെസെഡ് വിടികെ 04- jpg കോൺഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് ഗാന്ധി ചരമവാർഷിക ദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.