മേപ്പയൂർ: കോൺഗ്രസ് നേതാക്കളായിരുന്ന എം.പി. ഭാസ്കരൻ മാസ്റ്റർ, പോത്തിലോട്ട് കണാരൻ എന്നിവരുടെ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾ, ജില്ലയിലെ മികച്ച നല്ലപാഠം കോ-ഓഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. അബ്ദുറഹിമാൻ എന്നിവരെ അനുമോദിച്ചു. സി.പി. നാരായണൻ അധ്യക്ഷത വഹിച്ചു. മുനീർ എരവത്ത്, രാജേഷ്, ഇ. അശോകൻ, കെ.പി. വേണുഗോപാലൻ, ആന്തേരി ഗോപാലകൃഷ്ണൻ, പി.കെ. അനീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: mepa 30.jpg മേപ്പയൂരിൽ നടന്ന എം.പി. ഭാസ്കരൻ മാസ്റ്റർ, പോത്തിലോട്ട് കണാരൻ അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.