നടുവണ്ണൂർ: വാകയാട് കനവ് ചാരിറ്റബിൾ സൊസൈറ്റി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറങ്ങോട്ട് അധ്യക്ഷതവഹിച്ചു. കാഞ്ചനമാല മുഖ്യാതിഥിയായി. വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറും കിടപ്പ് രോഗികൾക്കുള്ള സഹായ വിതരണം കാഞ്ചനമാലയും വിതരണം ചെയ്തു. പൊതുപ്രവർത്തകരായിരുന്ന എം. ഗോപാലൻ വൈദ്യർ, പി.പി. കുഞ്ഞിരാമൻ, ടി.സി. ശ്രീധരൻ എന്നിവരുടെ സ്മരണക്കായി അവരുടെ കുടുംബം സംഭാവനയായി നൽകിയ പാലിയേറ്റിവ് ഉപകരണങ്ങൾ സൊസൈറ്റി പ്രസിഡൻറ് കെ. ഗിരീഷ് ഏറ്റുവാങ്ങി. മൊയ്തീൻ സേവമന്ദിറിന് കനവിെൻറ സംഭാവന കാഞ്ചനമാലക്ക് സൊസൈറ്റി പ്രവർത്തകർ നൽകി. സെക്രട്ടറി എൻ.വി. ശിവരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ഹമീദ്, വാർഡ് അംഗങ്ങളായ പി.വി. സോമൻ, കെ.വി. സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. സുമേഷ്, കെ.കെ. അബൂബക്കർ, സത്യൻ മനത്താനത്ത്, എം. പോക്കർ കുട്ടി, ജലീൽ കാരോൽ, കെ. ബാലൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി. ബാലൻ നമ്പ്യാർ സ്വാഗതവും ട്രഷറർ യു. പ്രദീപൻ നന്ദിയും പറഞ്ഞു. തെരുവുഗായകൻ ബാബുവും കുടുംബവും ഒരുക്കിയ സംഗീത വിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.