മേപ്പയൂർ: തെൻറ ജന്മനാടായ വിളയാട്ടൂർ ദേശത്ത് ആയിരക്കണക്കിന് മരങ്ങൾ പൊതുസ്ഥലങ്ങളിലും വീട്ടുപറമ്പുകളിലും വെച്ച് പിടിപ്പിച്ച ബിജു കൊട്ടാരക്കര പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കേരള യാത്ര നടത്തുന്നു. വിളയാട്ടൂരിൽ നടത്തിയ പ്രവർത്തനത്തിന് ബിജുവിന് വനം വകുപ്പ് പ്രകൃതി മിത്ര അവാർഡ് നൽകിയിരുന്നു. ബിജു കൊട്ടാരക്കരയും വൃക്ഷമിത്ര പ്രസിഡൻറ് പ്രജീഷ് വിളയാട്ടൂരും നയിക്കുന്ന യാത്ര തിങ്കളാഴ്ച കോഴിക്കോട്ടെത്തും. വനം വകുപ്പിെൻറ സഹായത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രകൃതി സന്ദേശയാത്ര നടത്തുകയാണ് ബിജുവും സുഹൃത്തുക്കളും. സർക്കാർ ഓഫിസുകൾ, കാമ്പസുകൾ, പാർക്കുകൾ എന്നിവിടങ്ങളിലും മാവും, പ്ലാവും അടങ്ങുന്ന ഫലവൃക്ഷ തൈകളാണ് വെച്ചുപിടിപ്പിക്കുന്നത്. വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന എല്ലാ ഇടങ്ങളിലും അവ പരിപാലിക്കണമെന്നുള്ള ഉറപ്പ് അധികാരികളിൽനിന്ന് എഴുതി വാങ്ങിയാണ് വൃക്ഷമിത്രയെന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ യാത്ര കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.