ലഹരിവിരുദ്ധ കൂട്ടായ്മ

പേരാമ്പ്ര: കൂത്താളി മോയോർക്കുന്ന് ചോല സ്വയംസഹായ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കൂട്ടായ്മയും ഉന്നത വിജയികളെ ആദരിക്കലും നടന്നു. പേരാമ്പ്ര എസ്.ഐ വി. സിജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.എം. അനൂപ് കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. രാജീവൻ മല്ലിശ്ശേരി, ഇ. കുഞ്ഞിരാമൻ, വി.കെ. ബാബു, വി.പി. രാജൻ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, കുഞ്ഞികൃഷ്ണൻ അടിയോടി, ഇ.എം. ചെക്കോട്ടി മാസ്റ്റർ, കെ.കെ. യൂസഫ്, ഹെൽത്ത് ഇൻസ്പെക്ടർ ബാബു, പി.സി. ഉബൈദ്, എൻ.കെ. ബിജു, വി.എം. സത്യൻ, വിശ്വൻ കോക്കാട്, കെ.എം. സുധീർ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് കൺസ്യൂമർഫെഡിനെ ലാഭത്തിലാക്കി ^മന്ത്രി പേരാമ്പ്ര: വൻ നഷ്ടത്തിലായിരുന്ന കൺസ്യൂമർ ഫെഡിനെ ഇടതുമുന്നണി സർക്കാറിന് ലാഭത്തിലാക്കാൻ കഴിഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവകാശപ്പെട്ടു. കേരള സ്റ്റേറ്റ് കോ-ഓപറേറ്റിവ് കൺസ്യൂമർ ഫെഡറേഷൻ ചക്കിട്ടപാറ സർവിസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ ആരംഭിച്ച ത്രിവേണി സൂപ്പർ മാർക്കറ്റി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 415 കോടിയുടെ നഷ്ടമുണ്ടാക്കി അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്ന കൺസ്യൂമർഫെഡിനെ ചുരുങ്ങിയ കാലംകൊണ്ട് 64 ലക്ഷം രൂപ ലാഭത്തിലാക്കി. തലപ്പത്തിരിക്കുന്നവർ അഴിമതിക്കാരാവുമ്പോഴാണ് കീഴ്ത്തട്ടിലുള്ളവർ കൈക്കൂലിക്കാരും സ്ഥാപനങ്ങളോട് കൂറില്ലാത്തവരുമായി മാറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച സ്റ്റുഡൻറ് മാർക്കറ്റ് പദ്ധതി വഴി ന്യായവിലക്ക് പഠനോപകരണങ്ങൾ ലഭ്യമാകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ബാങ്കി‍​െൻറ പൊതുനന്മ ഫണ്ടുപയോഗിച്ചു നിർമിച്ച വീടുകളുടെ താക്കോൽ ദാനവും െക്രഡിറ്റ് കാർഡ് വിതരണോദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. എ.കെ. പത്മനാഭൻ, സുജാത മനക്കൽ, കെ. സുനിൽ, ജിതേഷ് മുതുകാട്, എൻ.പി. ബാബു, പള്ളുരുത്തി ജോസഫ്, പ്രകാശ് മുള്ളൻകുഴി, ബേബി കാപ്പുകാട്ടിൽ, രാജൻ വർക്കി, കെ.പി. മനോഹരൻ, വർഗീസ് കോലത്തുവീട്ടിൽ, ഇ.എസ്. ജെയിംസ്, ബാങ്ക്‌ സെക്രട്ടറി വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ജില്ല ഫുട്ബാൾ: ഷോ ബോയ്സ് പേരാമ്പ്ര സെമിയിൽ പേരാമ്പ്ര: കറ്റയാട്ട് അപ്പനായർ സ്മാരക എവർ റോളിങ് ട്രോഫിക്കുവേണ്ടിയും എ. ഗോവിന്ദൻ സ്മാരക റണ്ണേഴ്‌സ് അപ് ട്രോഫിക്കുവേണ്ടിയും കിഴിഞ്ഞാണ്യം മേഖല യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജില്ലതല സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ഷോ ബോയ്സ് പേരാമ്പ്ര സെമിയിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽഹിന്ദ് ബാലുശ്ശേരിയെയാണ് പരാജയപ്പെടുത്തിയത്. വടകര പാർലമ​െൻറ് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ് പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. അർജുൻ കട്ടയാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 35 വർഷത്തെ ഫുട്ബാളിൽ നൽകിയ സേവനങ്ങൾക്ക് അനിൽ കുമാറിനെ ആദരിച്ചു. തിങ്കളാഴ്ച ന്യൂ ഫൈറ്റേഴ്സ് മുയിപ്പോത്ത് ഫാൽക്കൺസ് തിരുവോടിനെ നേരിടും. 26നാണ് ഫൈനൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.