നന്തിബസാർ: മൂടാടി പഞ്ചായത്തിൽ അക്രമങ്ങൾ പെരുകുന്നതിലും പൊതുപ്രവർത്തകരുടെ വീടുകൾക്കും വാഹനങ്ങൾക്കുംനേരെ ആക്രമണങ്ങളുണ്ടാകുന്നതിലും മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു. രൂപേഷ് കൂടത്തിൽ അധ്യക്ഷത വഹിച്ചു. വി.പി. ഭാസ്കരൻ, കന്യായങ്കണ്ടി രാധാകൃഷ്ണൻ, എം.കെ. മുഹമ്മദ്, ആർ. നാരായണൻ, വി.എം. രാഘവൻ, പുതിയോട്ടിൽ രാഘവൻ, പി.വി.കെ. അഷ്‌റഫ് എന്നിവർ സംസാരിച്ചു. വിവാഹം നന്തിബസാർ: കോഴിപ്പുറത്തെ പൊന്നമ്പറമ്പത്ത് കുഞ്ഞമ്മദിെൻറ മകൻ ജെനീഷും മലപ്പുറം പള്ളിക്കൽ ബസാർ കണ്ണന്തോടി അബ്ദുറഹ്മാെൻറ മകൾ ഫാത്തിമ ഫർഹത്തും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.