തെരുവുവിളക്കുകൾ കണ്ണടച്ചു

പാലേരി: പാറക്കടവ് അങ്ങാടിയിലെ തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് മാസമായി. സോളാർ ലാമ്പ് അടക്കം മുഴുവനും കത്താതായതോടെ അങ്ങാടി ഇരുട്ടിലുമായി. സോളാർ ലാമ്പ് സ്ഥാപിച്ചിട്ട് ഒരു വർഷമാകുന്നേയുള്ളൂ. തെരുവുവിളക്കുകൾ ഇല്ലാത്തത് കാരണം രാത്രി ബസ് കാത്തിരിക്കുന്നവരും ഇറങ്ങുന്നവരും വളരെ വിഷമം അനുഭവിക്കുന്നുണ്ട്. ഉടനെ നടപടി സ്വീകരിക്കണമെന്ന് കച്ചവടക്കാർ ആവശ്യപ്പെടുന്നു. വിവാഹം പാലേരി: പാറക്കടവിലെ കേളോത്ത്മീത്തൽ ബാലകൃഷ്ണ​െൻറ മകൻ സുബിൻദാസും എടവരാട് ചേനായി കളരിപ്പറമ്പിൽ രാജ​െൻറ മകൾ അതുല്യയും വിവാഹിതരായി. പാലേരി: തച്ചംപൊയിൽ കുഞ്ഞമ്മദി​െൻറ മകൾ നാജിയയും മന്തരത്തൂർ നഷാത്ത് മൻസിലിൽ ഇബ്രാഹീമി​െൻറ മകൻ ഫിർദൗസും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.