എസ്​റ്റേറ്റ്മുക്ക്^കക്കയം റോഡില്‍ ഗതാഗതം പുനഃസ്​ഥാപിച്ചു

എകരൂല്‍: ശനിയാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും വന്‍ മരങ്ങള്‍ കടപുഴകി ഗതാഗതം മുടങ്ങിയ എസ്റ്റേറ്റ്മുക്ക്^കക്കയം റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. നരിക്കുനിയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്ത് മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ശനിയാഴ്ച രാത്രിയോടെ റോഡിലെ തടസ്സം നീക്കിയത്. തലയാട് തെച്ചി, എമ്മംപറമ്പ് പ്രദേശങ്ങളില്‍ റോഡിനു കുറുകെയാണ് വന്‍ മരങ്ങള്‍ വീണത്. മരങ്ങള്‍ വീണതിനെതുടര്‍ന്ന് അവതാളത്തിലായ വൈദ്യുതിലൈനുകള്‍ ഉണ്ണികുളം സെക്ഷന്‍ ഓഫിസ് ജീവനക്കാരുടെ ശ്രമഫലമായി ഞായറാഴ്ച വൈകീേട്ടാടെ പുനഃസ്ഥാപിച്ചു. തെച്ചിയില്‍ കൂറ്റന്‍ മരം മുറിഞ്ഞുവീണ് തൊട്ടിത്തൊടി അമ്മദി​െൻറ ഹോട്ടല്‍ പാടെ തകര്‍ന്നിരുന്നു. റോഡി​െൻറ എതിര്‍ വശത്തുനിന്നാണ് മരം കടപുഴകി ഹോട്ടലിന് മുകളിലേക്ക് വീണത്. എസ്റ്റേറ്റ്മുക്ക്-^കക്കയം റൂട്ടില്‍ നിരവധി തണല്‍മരങ്ങളാണ് അപകടഭീഷണിയിലുള്ളത്. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന തലയാട്, തെച്ചി, വയലട, മണിച്ചേരി പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.