ഐ.എസ്​.എം ഖുർആൻ മെഗാ ക്വിസ്​

കോഴിക്കോട്: ഖുർആൻ പഠനം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഐ.എസ്.എം സംസ്ഥാന സമിതി നടപ്പിലാക്കിയ വെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു. യൂനിറ്റ്, മണ്ഡലംതല മത്സരങ്ങളിൽ വിജയിച്ച് യോഗ്യത നേടിയവരാണ് ഫൈനൽ മത്സരത്തിന് എത്തിയത്. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ഫൈനലിൽ രണ്ട് അംഗങ്ങൾ വീതം ഉൾപ്പെടുന്ന ടീമുകളാണ് പങ്കെടുത്തത്. ഫൈനൽ മത്സരത്തി​െൻറ ഉദ്ഘാടനം ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നിസാർ ഒളവണ്ണ നിർവഹിച്ചു. ഖുർആൻ പണ്ഡിതൻ അബ്ബാസ് സുല്ലമി നേതൃത്വം നൽകി. കെ.പി. നസീജ, കെ. സുഹറ എന്നിവർ ഒന്നാം സ്ഥാനം നേടി. ഇ.ടി. റഈസ്, ഇ.എം. സമീറ എന്നിവർക്കാണ് രണ്ടാം സ്ഥാനം. വി.പി. നജില, എ.ടി. ഹാജറ മുക്കം എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ഉദ്ഘാടന ചടങ്ങിൽ ഐ.എസ്.എം ജില്ല പ്രസിഡൻറ് എ. അഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സെക്രട്ടറി സി. മരാക്കരുട്ടി, ഐ.എസ്.എം വൈസ് പ്രസിഡൻറ് ഷാനിഫ് വാഴക്കാട്, സെക്രട്ടറി നസീർ ചെറുവാടി, അമീൻ കരുവംപൊയിൽ, യൂനസ് നരിക്കുനി, അഫ്താഷ് ചാലിയം, ഡോ. അൻവർ സാദിഖ് തുടങ്ങിയവർ സംസാരിച്ചു. quram meag kiz.jpg ഐ.എസ്.എം കോഴിക്കോട്ട് സംഘടിപ്പിച്ച വെളിച്ചം ഖുർആൻ മെഗാക്വിസ് ഫൈനൽ മത്സരം സംസ്ഥാന വൈസ് പ്രസിഡൻറ് നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.