ദേശീയപാത സ്​ഥലമെടുപ്പ്​: സർക്കാർ ചർച്ചക്ക്​ തയാറാകണം

കോഴിക്കോട്: മൂന്നാറിൽ സർക്കാർ ഭൂമി കൈയേറിയവരെ കുടിയൊഴിപ്പിക്കാൻ സർവകക്ഷി യോഗം വിളിച്ച സർക്കാർ ദേശീയപാത വികസനത്തി​െൻറ ഭാഗമായി സ്വന്തം വീടുകളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവരുമായി ചർച്ച നടത്താത്തത് ജനാധിപത്യവിരുദ്ധമാണെന്ന് ദേശീയപാത കർമസമിതി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. പാത സ്വകാര്യവത്കരിക്കാനായി കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ സർക്കാർ പുറപ്പെടുവിച്ച എല്ലാ സ്ഥലമെടുപ്പ് വിജ്ഞാപനങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ചർച്ചകൾക്ക് തയാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. റെയിൽവേ സ്വകാര്യവത്കരണത്തിെനതിരെ രംഗത്തു വരുന്നവർ ദേശീയപാത സ്വകാര്യവത്കരണത്തിെനതിരെ മിണ്ടാതിരിക്കുന്നത് അപഹാസ്യമാണെന്നും യോഗം വിലയിരുത്തി. ചെയർമാൻ ഇ.വി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്, ഹാഷിം ചേന്നാമ്പിള്ളി, ടോണി അറയ്ക്കൽ, കെ.കെ. സുരേഷ്, പ്രദീപ് ചോമ്പാല, പോൾ ടി. സാമുവൽ, ഷറഫുദ്ദീൻ തൃശൂർ, പി.കെ. നാണു, ടി.കെ. സുധീർ കുമാർ, ഷാഫി എട്ടുവീട്ടിൽ, കെ.പി.എ. വഹാബ്, പി.കെ. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.