വർഗീയതയിലൂടെ ബി.ജെ.പി തൊഴിലാളി ഐക്യം തകർക്കുന്നു ^എളമരം കരീം

കോഴിക്കോട്: വർഗീയത വളർത്തി തൊഴിലാളി ഐക്യം തകർക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സ്കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾ സംഘടിക്കേണ്ടത് ജാതിയുടെയും മതത്തി​െൻറയും പേരിലല്ല, തൊഴിൽ മേഖലയിലെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാകണം. ജാതിയും മതവും പറഞ്ഞ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന ശ്രമങ്ങളിൽ ജാഗ്രത പുലർത്തണം. മതനിരപേക്ഷതയുണ്ടെങ്കിൽ മാത്രമേ തൊഴിലാളികൾക്ക് ഒരു സംഘടനയായി പ്രവർത്തിക്കാൻ കഴിയൂ. ഇതിനായി േട്രഡ് യൂനിയൻ രംഗത്തെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും എളമരം കരീം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് വി.പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ജാനകി റിപ്പോർട്ടും ട്രഷറർ തങ്കമ്മ ശിവൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. പി.പി. േപ്രമ, വി.പി. കാർത്യായനി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.കെ. മുകുന്ദൻ സ്വാഗതവും കൺവീനർ പി. നാരായണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.