​'ഫീസ് വര്‍ധന മെഡിക്കല്‍ വിദ്യാഭ്യാസത്തി​െൻറ മാനവികത ഇല്ലാതാക്കും'

കോഴിക്കോട്: മെഡിക്കല്‍ പി.ജി ഫീസ് കുത്തനെ വര്‍ധിപ്പിച്ചത് മെഡിക്കല്‍ വിദ്യാഭ്യാസത്തി​െൻറ മാനവികമുഖം ഇല്ലാതാക്കുമെന്ന് കാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മനുഷ്യത്വവും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞുനില്‍ക്കേണ്ട മെഡിക്കല്‍ മേഖലയെ കച്ചവടകണക്കുകള്‍കൊണ്ട് നിറക്കുന്നത് സമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണ്. വിദ്യാര്‍ഥികള്‍ക്കുള്ള വേതനത്തില്‍ നാല്‍പത് ശതമാനം വര്‍ധന വരുത്തിയിട്ടുണ്ട് എന്നതാണ് ഫീസ് ഉയര്‍ത്താന്‍ പറയപ്പെടുന്ന ന്യായം. നിലവില്‍ പന്ത്രണ്ട് മണിക്കൂറോളമാണ് പി.ജി വിദ്യാർഥികള്‍ മെഡിക്കല്‍ കോളജ് ഒ.പിയില്‍ സേവനം നടത്തുന്നത്. അവരുടെ സേവനവുമായി തുലനം ചെയ്യുമ്പോള്‍ നാമമാത്രമാണ് ഈ വേതന വർധന. തീരുമാനം എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് കെ.എ. മുഹമ്മദ് ഷമീര്‍, എസ്. മുഹമ്മദ് റാഷിദ്, പി.കെ. സലീം, മുഹമ്മദ് റിഫ, സി.പി അജ്മൽ, അല്‍ബിലാല്‍, ഷബാന, എം.ടി. മുബഷിറ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.