രാജീവ് ഗാന്ധി അനുസ്മരണം കോഴിക്കോട്: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഡി.സി.സി ഓഡിറ്റോറിയത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇന്നു കാണുന്ന വിവരസാങ്കേതിക വിപ്ലവത്തിെൻറയും പുതിയ നൂറ്റാണ്ടിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെയും പിതൃത്വം രാജീവ് ഗാന്ധിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയുടെ പിതൃത്വം രാജീവ് ഗാന്ധിക്കാണെന്ന് ഇന്ത്യയുടെ ചരിത്രം അറിയുന്നവര്‍ക്കറിയാം. എന്നാല്‍, മോദിയെപ്പോലുള്ളവര്‍ ആ നേട്ടങ്ങളില്‍ അവകാശമുന്നയിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാരായി മാറുകയാണെന്ന് ശങ്കരന്‍ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്ന പഞ്ചായത്തീരാജ് നഗരപാലിക ബില്ലിനെ ഒന്നിച്ച് എതിര്‍ത്ത സി.പി.എമ്മും ബി.ജെ.പിയും ഇന്നതിെൻറ ഗുണഭോക്താക്കളായിരിക്കയാണെന്ന് അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ.പി. ബാബു, പി. മൊയ്തീൻ, യു.വി. ദിനേശ് മണി, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് പി. ഉഷാദേവി ടീച്ചർ, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെൻറ് കമ്മിറ്റി പ്രസിഡൻറ് പി.പി. നൗഷീർ, കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, ഡി.സി.സി ഭാരവാഹികളായ പി. മമ്മദ്‌കോയ, ബേപ്പൂര്‍ രാധാകൃഷ്ണൻ, കെ. അബൂബക്കർ, പി.എം. അബ്ദുറഹ്മാൻ, ചോലക്കല്‍ രാജേന്ദ്രൻ, ആയിഷക്കുട്ടി സുല്‍ത്താൻ, ഷാജിര്‍ അറാഫത്ത്, കളരിയില്‍ രാധാകൃഷ്ണൻ, പി.വി. ബിനീഷ്‌കുമാര്‍ എന്നിവർ സംസാരിച്ചു. photo: pk
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.