മാനാഞ്ചിറ^വെള്ളിമാടുകുന്ന്​ റോഡ്​ വികസനം: 27ന്​ ഉപരോധ സമരമെന്ന്​ ആക്​ഷൻ കമ്മിറ്റി

super lead മാനാഞ്ചിറ^വെള്ളിമാടുകുന്ന് റോഡ് വികസനം: 27ന് ഉപരോധ സമരമെന്ന് ആക്ഷൻ കമ്മിറ്റി കോഴിക്കോട്: മാനാഞ്ചിറ^വെള്ളിമാടുകുന്ന് റോഡ് വികസനക്കാര്യത്തിൽ സർക്കാർ അവഗണന തുടരുന്ന സാഹചര്യത്തിൽ ഇൗ മാസം 27ന് മാനാഞ്ചിറയിൽ റോഡ് ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മിറ്റി. ഞായറാഴ്ച മലാപ്പറമ്പിൽ ചേർന്ന സമരപ്രഖ്യാപന കൺവെൻഷേൻറതാണ് തീരുമാനം. പുതിയ സർക്കാർ വന്ന ഉടനെ, കിഫ്ബിയിലെ ആദ്യ പദ്ധതിയായി ഇതുൾപ്പെടുത്തുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് വ്യക്തമാക്കിയിരുന്നു. സ്ഥലമെടുപ്പിന് 285 േകാടിയുടെ എസ്റ്റിമേറ്റ് തയാറാക്കി എ. പ്രദീപ്കുമാർ എം.എൽ.എ സർക്കാറിന് സമർപ്പിച്ചിരുന്നു. മാർച്ച് 31നകം ഭൂമി വിട്ടുനൽകിയ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകുമെന്നും എം.എൽ.എ വ്യക്തമാക്കിയിരുന്നു. റോഡിന് ആവശ്യമായ മുഴുവൻ തുകയും അനുവദിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാർ വാഗ്ദാനം പാലിച്ചില്ലെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. കിഫ്ബിയിൽ 4000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും മാനാഞ്ചിറ^വെള്ളിമാടുകുന്ന് റോഡിന് തുക അനുവദിച്ചില്ല. സ്ഥലം വിട്ടുനൽകിയ 420 പേരിൽ 85 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകാനായത്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് 60 കോടി രൂപ മാത്രമാണ് ലഭ്യമായത്. ഇനി 275 കോടി രൂപ ലഭ്യമായാൽ മാത്രമേ എല്ലാവർക്കും നഷ്ടപരിഹാരം നൽകാൻ കഴിയൂ. ഇതിൽ 100 കോടി അടിയന്തരമായി ലഭിക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഫണ്ട് ലഭ്യമാവാൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഉടൻ പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷയെന്നും എ. പ്രദീപ്കുമാർ എം.എൽ.എ പറഞ്ഞു. റോഡ് വികസനത്തിന് ചില തടസ്സങ്ങളുണ്ടെന്നും അത് നീക്കണമെന്നും ഉദ്ഘാടനം ചെയ്ത എം.കെ. രാഘവൻ എം.പി പറഞ്ഞു. ഡോ. എം.ജി.എസ്. നാരായണൻ അധ്യക്ഷത വഹിച്ചു. തായാട്ട് ബാലൻ, യു.കെ. കുമാരൻ, പി. രഘുനാഥ്, ഫാ. തോമസ് പനക്കൽ, ഷുക്കൂർ സഖാഫി, ഇ. പ്രശാന്ത് കുമാർ, കെ.വി. സുനിൽകുമാർ, അഡ്വ. മാത്യു കട്ടിക്കാന എന്നിവർ സാസാരിച്ചു. ഫോേട്ടാ ct5 മലാപ്പറമ്പിൽ നടന്ന മാനാഞ്ചിറ^വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി സമരപ്രഖ്യാപന കൺവെൻഷനിൽ എ. പ്രദീപ്കുമാർ എം.എൽ.എ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.