ജില്ല ഇ ഡിവിഷന്‍ ഫുട്ബാൾ: ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജും ബേപ്പൂര്‍ എഫ്.എയും ഫൈനലില്‍

ജില്ല ഇ ഡിവിഷന്‍ ഫുട്ബാൾ: ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജും ബേപ്പൂര്‍ എഫ്.എയും ഫൈനലില്‍ കോഴിക്കോട്: ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ല ഇ ഡിവിഷന്‍ ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജും ബേപ്പൂര്‍ ഫുട്ബാള്‍ അക്കാദമിയും ഫൈനലിൽ. ഞായറാഴ്ച നടന്ന ആദ്യ സെമിയിൽ പുറമേരി കടത്തനാട് രാജ ഫുട്ബാള്‍ അക്കാദമിയെ പരാജയപ്പെടുത്തിയാണ് ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് ഫൈനലിലെത്തിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ടൈബ്രേക്കറില്‍ മൂന്നിനെതിരെ അഞ്ച് ഗോളിനാണ് വിജയം. രണ്ടാമത്തെ മത്സരത്തില്‍ ബേപ്പൂര്‍ എഫ്.എ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റെയില്‍ വ്യൂ ക്ലബ്ബിനെ പരാജയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.