ബന്ധങ്ങൾ ഇല്ലാതാവുന്നത് കുറ്റകൃത്യങ്ങൾക്ക് കാരണം കോഴിക്കോട്: പരസ്പര ബന്ധങ്ങൾ ഇല്ലാതാവുന്നതാണ് കുറ്റകൃത്യം കൂടാൻ കാരണമെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷ. സ്വകാര്യത നഷ്ടപ്പെടുമെന്ന ഭീതിയിൽ അയൽക്കാരോട് അകൽച്ചയിൽ കഴിയുന്ന സമൂഹവും സ്വന്തം വീടുകളിൽപോലും കൂട്ടായ്മ ഇല്ലാത്തതും പ്രശ്നമാണ്. നൂറ്റാണ്ട് പിന്നിടുന്ന എം.എം. ഹൈസ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയുടെ 30ാം വാർഷികാഘോഷവും പൂർവ വിദ്യാർഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് സി.ബി.വി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂളിലെ പൂർവ വിദ്യാർഥികളായ 90 വയസ്സിന് മുകളിലുള്ള സീതി വീട്ടിൽ അബ്ദുല്ലക്കോയ, പന്തക്കലകത്ത് കോയസ്സൻകോയ, പഴയ തോപ്പിൽ അഹമ്മദ് കോയ, പുല്ലങ്ങാടത്ത് മൂസക്കോയ, ഉത്താൻകുട്ടി മാസ്റ്റർ, പി.എൻ.എം. അഹമ്മദ്കോയ എന്നിവരെ ആദരിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി ഉപഹാരവും സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.വി. കുഞ്ഞഹമ്മദ് പൊന്നാടയണിയിക്കുകയും ചെയ്തു. എ.എം. കുഞ്ഞഹമ്മദ് കോയ ചടങ്ങിൽ ആദരിക്കപ്പെട്ടവരെ സദസ്സിന് പരിചയപ്പെടുത്തി. മുപ്പതാം വാർഷികാഘോഷത്തിെൻറ ഭാഗമായ ബുള്ളറ്റിൻ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി.കെ. അബ്ദുൽ അസീസ്, ഡോ. സി.എ. അബ്ദുൽ കരീമിന് നൽകി പ്രകാശനം ചെയ്തു. കെ.ടി. അബ്ദുൽ ഗഫൂർ, സി.എ. സാഹിർ ഹസൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.വി. ഇമ്പിച്ചമ്മദ് സ്വാഗതവും സെക്രട്ടറി ഉറൂജ് സുഹൈൽ അഹ്മദ് നന്ദിയും പറഞ്ഞു. 'ഉണർവ്' പരിപാടി നവാസ് പാലേരി അവതരിപ്പിച്ചു. സമാപന സമ്മേളനം അസി. സെഷൻ ജഡ്ജി ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. എൻജിനീയർ പി. അബൂബക്കർ കോയ, കോർപറേഷൻ കൗൺസിലർ സി. അബ്ദുറഹിമാൻ, എം.എം.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.എ. അബൂബക്കർ, ഹെഡ്മാസ്റ്റർ സി.സി. ഹസൻ എന്നിവർ സംസാരിച്ചു. എം.എം. ഹൈസ്കൂൾ എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാന വിതരണവും നടന്നു. ആദം കാതിരിയകത്ത് നന്ദി പറഞ്ഞു. പടം ct 3 എം.എം ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടന വാർഷികവും പൂർവവിദ്യാർഥി സംഗമവും ജസ്റ്റിസ് കെമാൽപാഷ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.