'കരുവൻതിരുത്തി വില്ലേജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണം'

കരുവൻതിരുത്തി വില്ലേജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണം ഫറോക്ക്: മൂന്ന് ഭാഗവും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഫറോക്ക് നഗരസഭയിലെ കരുവൻതിരുത്തി പ്രദേശത്ത് കുടിവെള്ളമെത്തിച്ച് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. മൂന്ന് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ടുകിടക്കുന്നതിനാൽ മഴക്കാലത്തുപോലും കുടിവെള്ളം കിട്ടാക്കനിയാണ്. കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടി എ.വി.എം. കബീർ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് കെ.വി. യൂസഫലി, ജനറൽ സെക്രട്ടറി കെ.എം. ഹനീഫ, ടി. രാമചന്ദ്രൻ, ടി. ബഷീർ, എം. ശിവദാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. അബ്ദുൽ അസീസ് (പ്രസി.), ടി. രാമചന്ദ്രൻ (സെക്ര.), ടി. ബഷീർ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.