പന്തീരാങ്കാവ്: കിണർ വൃത്തിയാക്കാനിറങ്ങി ശ്വാസതടസ്സമനുഭവപ്പെട്ടതിനെ തുടർന്ന് തിരികെ കയറുന്നതിനിെട കയർപൊട്ടി വീണു പരിക്കേറ്റ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. പന്തീരാങ്കാവ് കട്ടയാട്ട് പ്രസന്നകുമാറിെൻറ 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കുന്നതിനിടെ മഠത്തിൽപറമ്പ് ശിവശങ്കരനാണ് (37) പരിക്കേറ്റത്. ശ്വാസതടസ്സമനുഭവപ്പെട്ടതിനെ തുടർന്ന് തിരികെ കയറുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ കിണറ്റിലേക്ക് ഫാനിറക്കിയാണ് ഓക്സിജൻ നൽകിയത്. മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത്കുമാറിെൻറ നേതൃത്വത്തിലെത്തിയ സംഘം സ്ട്രെച്ചറിൽ കിടത്തിയാണ് പുറത്തെടുത്തത്. നട്ടെല്ലിന് പരിക്കേറ്റ ശിവശങ്കരൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ( പടം) FIRE PK V 1, 2.jpg കിണർ നന്നാക്കാനിറങ്ങി പരിക്കേറ്റ യുവാവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.