ബേപ്പൂർ മണ്ഡലം ജലസഭക്ക് തുടക്കം

ഫറോക്ക്: ബേപ്പൂർ മണ്ഡലംതല ജലസഭ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഇസ്മയിൽ വയനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. ഷിഹാബ് നല്ലളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. വാഹിദ് കല്ലമ്പാറ, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. ആലിക്കുട്ടി, എം. ബാക്കിർ, കെ.എം. ഹനീഫ, എം.പി. കബീർ, അസ്ക്കർ ഫറോക്ക്, എം. സൈതലവി, അനീസ് തോട്ടുങ്ങൽ, എം. ഷഹർബാനു, എം.എം. ജമീല, കൗൺസിലർമാരായ കള്ളിയിൽ റഫീക്ക്, റുബീന, ഖമറുന്നീസ, ലൈലടീച്ചർ, ഉമ്മുകുൽസു, ബ്ലോക്ക് മെംബർ സബൂന ജലീൽ, എൻ.എം. ജാഫർ വൈദ്യരങ്ങാടി എന്നിവർ സംസാരിച്ചു. ജൈവകൃഷിക്കുള്ള അവാർഡ് സുജാത ഏറ്റുവാങ്ങി. ഇർഫാൻ ഫിതൽ ഫർഹത്ത് ജല സംരക്ഷണ കവിത അവതരിപ്പിച്ചു, സലാം അരക്കിണർ വാട്ടർ മാനിഫെസ്റ്റോയും ജാസിർ പാറാളി ജലബജറ്റും അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി ഇ. മുജീബ് റഹ്മാൻ, ഷമീം കരുവൻതിരുത്തി, റഷീദ് രാമനാട്ടുക്കര, നജാഫ് ചാലിയം, ഷംസീർ പാണ്ടികശാല, മഹ്സൂം രാമനാട്ടുക്കര, എ. അൻവർ നല്ലളം, ഷറഫുദ്ദീൻ ചാലിയം, നൗഷാദ് കല്ലുങ്ങൽ എന്നിവർ സംസാരിച്ചു. jala sabha 33 ബേപ്പൂർ മണ്ഡലം യൂത്ത് ലീഗ് ജലസഭ കല്ലമ്പാറയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഇസ്മയിൽ വയനാട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.