കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും സ്പെഷൽ ഗ്രാമസഭ 23-ന് ഉച്ചക്ക് രണ്ടിന് മടവൂർ എ.യു.പി സ്കൂളിൽ നടക്കുമെന്ന് കേരള വികലാംഗ അസോസിയേഷൻ ജനറൽ സെക്രട്ടറി മടവൂർ സൈനുദ്ദീൻ അറിയിച്ചു. ഫോൺ: 9745495774. പ്രസംഗ പരിശീലനക്കളരി എളേറ്റിൽ: യുവജന കൂട്ടായ്മയായ ജെ.സി.ഐ എളേറ്റില്‍ എസ്‌കോ എളേറ്റിലിെൻറ സഹകരണത്തോടെ പ്രസംഗ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ബുധനാഴ്ചകളിൽ രാത്രി ഏഴു മുതല്‍ എളേറ്റില്‍ വട്ടോളി ഫോക്കസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. രജിസ്‌ട്രേഷന് 9946331182, 994633 1182 നമ്പറുകളിൽ ബന്ധപ്പെടണം. വിദ്യാർഥികളെ അനുമോദിക്കുന്നു കൊടുവള്ളി: ആവിലോറ സർവിസ് സഹകരണ ബാങ്കിെൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബാങ്ക് പരിധിയിലെ വിദ്യാർഥികളെ ആദരിക്കുന്നു. അർഹരായവർ മാർക്ക് ലിസ്റ്റ് സഹിതം ബാങ്കുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 0495 2210286.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.