ഒാമശ്ശേരിയിൽ ഫുട്​പാത്ത്​ കൈയേറി വിൽപന

ഒാമശ്ശേരി: നടപ്പാതയിൽ കച്ചവടവസ്തുക്കൾ വിൽപനക്ക് നിരത്തിവെക്കുന്നത് കാൽനടക്കാർക്ക് ദുരിതമാവുന്നു. സംസ്ഥാന പാത കടന്നുപോവുന്ന മുക്കം^താമരശ്ശേരി റോഡിലും തിരുവമ്പാടി റോഡിലുമുള്ള ഫുട്പാത്തുകളിലാണ് കച്ചവടക്കാർ ചരക്കുകൾ നിരത്തിവെക്കുന്നത്. ഒാമശ്ശേരി^തിരുവമ്പാടി ജങ്ഷനിൽകൂടി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. യാത്രക്കാർക്ക് പലപ്പോഴും റോഡിലിറങ്ങിനടക്കേണ്ട അവസ്ഥയാണ്. നടപ്പാതക്ക് ആവശ്യമായ വീതിയോ സൗകര്യമോ ഇല്ലാത്തതും കടയുടെ തൊട്ടടുത്തുതന്നെ നടപ്പാത നിർമിച്ചതും ഇതിന് കാരണമായി കച്ചവടക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.