പെൺകുട്ടികൾക്ക് ആയോധനകല പഠിക്കാൻ അമ്മമാർ പ്രോത്സാഹനം കൊടുക്കണം ^മീനാക്ഷി ഗുരുക്കൾ

നന്തിബസാർ: നമ്മുടെ നാട്ടിലെ പെൺകുട്ടികളെ ആയോധനകലകൾ പഠിക്കാൻ അമ്മമാർ പ്രോത്സാഹനം നൽകണമെന്നും സ്കൂൾതലത്തിൽ ഒരു പിരീഡ് കളരിക്കുവേണ്ടി നീക്കിവെക്കണമെന്നും മീനാക്ഷി ഗുരുക്കൾ പറഞ്ഞു. തിക്കോടി തെക്കേകട പുറത്ത് അൽ ബദർ കളരിസംഘം 16ാം വാർഷികത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. പി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കോട്ടക്കൽ അഷ്‌റഫ്, മീനാക്ഷി ഗുരുക്കളെ പൊന്നാടയണിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. സോമൻ കടലൂർ, സന്തോഷ് തിക്കോടി, ഗായകരായ എരഞ്ഞോളി മൂസ, ആസിഫ് കാപ്പാട്‌ എന്നിവർ സംസാരിച്ചു. നാസർ ഗുരുക്കളെയും ഉമ്മർ ഗുരുക്കളെയും ഹനീഫ മാസ്റ്റർ െപാന്നാടയണിയിച്ചു. വി.കെ. ഇസ്മായിൽ നന്ദി പറഞ്ഞു. പുതുതലമുറക്കാരുടെ അരങ്ങേറ്റവും കളരി അഭ്യാസ പ്രകടനങ്ങളുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.