ചേമഞ്ചേരി: ചേമഞ്ചേരിയിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആഹ്വാനംചെയ്ത ഹർത്താൽ സമ്പൂർണം. വെങ്ങളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിലും പ്രതിഷേധ പ്രകടനം നടത്തിയ യു.ഡി.എഫ് പഞ്ചായത്ത് മെംബർമാരുൾപ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിലും പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തിയത്. കടകളൊന്നും തുറന്നില്ല. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.