വികസനസംസ്‌കാരത്തിൽ മാറ്റം ഉണ്ടാവണം: യൂത്ത്‌ ലീഗ്‌

കൊടുവള്ളി: പ്രകൃതിയെ ചൂഷണംചെയ്യുന്ന കോൺക്രീറ്റ്‌ വികസന സംസ്‌കാരം മാറ്റി മണ്ണിനും മനുഷ്യനും സംരക്ഷണം നൽകുന്ന വികസനസംസ്‌കാരത്തിന് പുതിയ തലമുറ രംഗത്തിറങ്ങണമെന്ന് യൂത്ത്‌ ലീഗ്‌ ജില്ല പ്രസിഡൻറ് സാജിദ്‌ നടുവണ്ണൂർ അഭിപ്രായപ്പെട്ടു. പ്രകൃതിവിരുദ്ധശക്തികൾക്കെതിരായ പോരാട്ടത്തിന് മുന്നിൽനിന്ന് പ്രവർത്തിക്കാൻ യൂത്ത്‌ ലീഗ്‌ തയാറാണെന്നും എല്ലാ മനുഷ്യസ്‌നേഹികളും പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്ഥാന യൂത്ത്‌ ലീഗ്‌ ലാ കോൺ വിവൻസിയ കാമ്പയി​െൻറ ഭാഗമായി കൊടുവള്ളിയിൽ പൂനൂർ പുഴയോരത്ത് ജലസഭ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. മുനിസിപ്പൽ പ്രസിഡൻറ് എം. നസീഫ്‌ അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുഹാജി, കെ.കെ.എ കാദർ, നഗരസഭ ചെയർപേഴ്സൺ ശരീഫാ കണ്ണാടിപൊയിൽ, ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ്, യൂസുഫ്‌ പടനിലം, മൊയ്തീൻ കോയ, റഫീഖ്‌ കൂടത്തായ്‌, സ്ഥിരംസമിതി അധ്യക്ഷ റസിയാ ഇബ്രാഹീം, സേവ് പൂനൂർ പുഴ ഫോറം മേഖല സെക്രട്ടറി ഇ.സി. മുഹമ്മദ്‌, പശ്ചിമഘട്ട പുഴസംരക്ഷണസമിതി കോഓഡിനേറ്റർ അഷറഫ്‌ വാവാട്‌, പി.രാമചന്ദ്രൻ, കെ.ശിവദാസൻ, ശംസുദ്ദീൻ കളത്തിങ്ങൽ, നാസർ എടകണ്ടി, ടി.പി. നാസർ, പി. അനീസ്‌, മുനീർ നെല്ലാങ്കണ്ടി എന്നിവർ പ്രസംഗിച്ചു. പി.കെ. സുബൈർ, ഒ.പി. മജീദ്‌, ഖാദർകുട്ടി നരൂക്കിൽ, ശംനാദ്‌ നെല്ലാങ്കണ്ടി, നാസിം യു.കെ എന്നിവർ നേതൃത്വം നൽകി. എൻ.കെ. മുഹമ്മദ്‌ അലി സ്വാഗതവും ജാബിർ ഷാദി നന്ദിയും പറഞ്ഞു. kdy-90 Myl Jala Saba koduvally കൊടുവള്ളി നഗരസഭ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജലസഭ ജില്ല പ്രസിഡൻറ് സാജിദ്‌ നടുവണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.