ജയരാജ് തെച്യാട്: ഓർമയായത്​ നടനവൈഭവം കൈമുതലാക്കിയ വഴിവാണിഭക്കാരൻ

കൊടുവള്ളി: നാട്യങ്ങളില്ലാതെ നടനവൈഭവം കൈമുതലാക്കി സാധാരണക്കാരനായി ജീവിച്ച ജയരാജ് തെച്യാട് ഓർമയായി. നാടകരചയിതാവും സംവിധായകനും നടനുമായിരുന്നു. കഴിഞ്ഞ 30 വർഷത്തിലേറെ കാലമായി ജയരാജ് കലാ സാംസ്കാരിക വേദികളിൽ സജീവമായിരുന്നു. സംഭവം എന്ന നാടകം ഉൾപ്പെടെ നിരവധി നാടകങ്ങൾക്കും ടെലിഫിലിമുകൾക്കും തിരക്കഥകൾ എഴുതിയിട്ടുണ്ട്. മഴയെങ്കിലെും െപയ്യട്ടെ എന്ന ടെലിഫിലിമിലൂടെയാണ് ജയരാജ് ആദ്യമായി സ്ക്രീനിലെത്തുന്നത്. കാണാപാഠം ഉൾപ്പെടെ നിരവധി ടെലിഫിലിമുകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കലാപ്രവർത്തനത്തിനിടയിലും നിത്യവും ജയരാജ് കൊടുവള്ളിയിലെ വഴിവാണിഭത്തിനെത്തുമായിരുന്നു. വായു ഗുളിക വിൽപനക്കാരനായിട്ടല്ലാതെ ജയരാജിനെ കൊടുവള്ളിക്കാർക്കറിയില്ലായിരുന്നു. അടുത്തറിയുന്ന ചുരുക്കം ചിലർക്ക് മാത്രമേ ജയരാജനിലുള്ള കലാകാരനെ തിരിച്ചറിയുമായിരുന്നുള്ളൂ. വ്യാഴാഴ്ചയും കൊടുവള്ളിയിൽ കച്ചവടത്തിനെത്തിയ ജയരാജ് പുതുതായി അരങ്ങിലെത്തുന്ന നാടകത്തി​െൻറ പരിശീലനത്തിനായി നേരത്തെ പുറപ്പെട്ടതായിരുന്നു. വീട്ടിലെത്തിയ ജയരാജിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണവിവരം പലരും വൈകിയാണ് അറിയുന്നത്. സംസ്കാര ചടങ്ങിലും മറ്റുമായി നിരവധിപേർ വീട്ടിലെത്തി. സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് മാവൂർ സമർ മീഡിയഹാളിൽ അനുസ്മരണ പരിപാടികൾ നടത്തും. ഫോട്ടോ: Kdy-2 jayaraajn thechyad കൊടുവള്ളിയിൽ കച്ചവടത്തിനിടെ ജൻ........... തെച്യാട് (ഫയൽ ചിത്രം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.