കോഴിക്കോട്: വിവിധ ബ്രാൻഡുകളാക്കി അനധികൃത വെളിച്ചെണ്ണ വിപണനം ചെയ്യുന്ന മടവൂരിലെ പി.പി ബസാറിലെ സ്ഥാപനം ഭക്ഷ്യസുരക്ഷ ഇൻറലിജൻസ് സ്ക്വാഡ് പൂട്ടിച്ചു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിേശാധനയിൽ 10 ലക്ഷം രൂപ വിലവരുന്ന 8,560 കിലോ െവളിച്ചെണ്ണ ഭക്ഷ്യസുരക്ഷ വിഭാഗം പിടികൂടി. പിടികൂടിയത് വ്യാജ വെളിച്ചെണ്ണയാണെന്നും സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിൽ കഴിഞ്ഞദിവസങ്ങളിലെ പരിശോധനയിൽ വ്യാജനെന്ന് തെളിഞ്ഞ ബ്രാൻഡുകൾ തന്നെയാണ് ഇവിടെനിന്ന് പിടികൂടിയത്. കുറച്ചുദിവസം മുമ്പ് പൂട്ടിച്ച നരിക്കുനിയിലെ ഗീത ഒായിൽ മിൽ നടത്തിയ വ്യക്തിതന്നെയാണ് മടവൂരിലെയും സ്ഥാപനം നടത്തുന്നത്. കെട്ടിട നമ്പറില്ലാത്ത രണ്ട് ഷട്ടറുള്ള മുറിയിലാണ് വെളിച്ചെണ്ണ സംഭരിച്ച് വിപണനം ചെയ്തിരുന്നത്. ചെറുകിട ചില്ലറ വിൽപനക്കാരാണ് ഇവരുടെ ലക്ഷ്യം. കൂടുതൽ ലാഭം ലഭിക്കുമെന്നതിനാൽ ചെറുകിട കച്ചവടക്കാർ ഇത്തരം ബ്രാൻഡുകൾ കൂടുതലായി ഇറക്കുന്നുണ്ട്. ടിന്നുകളിലും പാക്കറ്റുകളിലുമായാണ് ഇവിടെ വെളിെച്ചണ്ണ സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ ഇൗ സ്ഥാപനം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും തെളിഞ്ഞു. വ്യാജ ലൈസൻസ് നമ്പറുകളാണ് ഇവിടെനിന്ന് വിപണിയിലെത്തുന്ന ബ്രാൻഡുകൾക്ക് നൽകുന്നത്. ലേബലിന് പുറത്ത് തെറ്റായിട്ടുള്ള അവകാശവാദവും തെറ്റായ വ്യാപാരമുദ്രയും ചേർത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഇൻറലിജൻസ് വിഭാഗം അസി. കമീഷണർ ബി. ജയചന്ദ്രൻ ഫുഡ് സേഫ്റ്റി ഒാഫിസർമാരായ പി.ജെ. വർഗീസ്, കെ. വിനോദ്കുമാർ, കൊടുവള്ളി സർക്കിൾ ഭക്ഷ്യ സുരക്ഷ ഒാഫിസർ സനീന മജീദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.