കോഴിക്കോട്: ഗോവിന്ദപുരം പാർഥസാരഥി ക്ഷേത്രത്തില്‍നിന്ന് നഷ്ടപ്പെട്ട അഞ്ചേ മുക്കാല്‍ പവന് തൂക്കംവരുന്ന തിരുവാഭരണം തിരികെ കിട്ടി. കഴിഞ്ഞദിവസം അമ്പലത്തിലെ തെക്കേനടയോടു ചേര്‍ന്ന് ഗോവിന്ദപുരം എ.യു.പി സ്കൂളിലേക്ക് പോകുന്ന വഴിയില്‍നിന്നാണ് ആഭരണം ലഭിച്ചത്. അമ്പലത്തിലെ പ്രസാദ ഊട്ടുകാരനും കുതിരവട്ടം സ്വദേശിയുമായ ദിനേശൻ എന്നയാളുടെ മകനും ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ അതുൽ കൃഷ്ണക്കാണ് ആഭരണം കിട്ടിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടി ആഭരണം മറ്റാരുടെയോ ൈകയില്നിന്നു വീണുപോയതായിരിക്കുമെന്നു കരുതി സമീപത്തെ ഷെഡില്‍ തൂക്കിയിടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ക്ഷേത്ര ഭാരവാഹികളുടെ യോഗത്തിനായി ഷെഡില്‍നിന്ന് കസേര എടുക്കാന്‍ ചെന്നപ്പോഴാണ് ആഭരണം കണ്ടെത്തിയത്. തുടർന്ന് ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ പി.കെ. വിനോദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി. ജിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ആഭരണം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരുവാഭരണത്തിനു പുറമേ മോഷ്ടിച്ച വെള്ളിയില്‍ തീര്‍ത്ത ദേവെൻറ കിരീടം ഉപേക്ഷിച്ചനിലയില്‍ കവര്‍ച്ച നടന്ന ദിവസംതന്നെ ക്ഷേത്ര പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. ഏപ്രില്‍ 24ന് രാവിലെയാണ് ക്ഷേത്രഭണ്ഡാരത്തില്നിന്നു 25,000 രൂപയും തിരുവാഭരണവും കളവുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.