കോഴിക്കോട്: നഗരത്തിൽ യന്ത്രസാമഗ്രികൾ വിൽക്കുന്ന കടയിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം. കല്ലായി റോഡിൽ പുഷ്പ ജങ്ഷനില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഫോര്‍ച്യൂണ്‍ അസോസിയേറ്റ്്സിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് നഗരത്തെ ഞെട്ടിച്ച് വീണ്ടും തീ പടർന്നത്. കോൺക്രീറ്റ് കട്ടിങ്, ഡ്രില്ലിങ് തുടങ്ങി ഹിറ്റാച്ചിയടക്കം വിവിധ കമ്പനികളുടെ യന്ത്രങ്ങളും പാർട്സുകളുമാണ് കടയിലും ഗോഡൗണിലുമായി സൂക്ഷിച്ചിരുന്നത്. ഇവ മുഴുവൻ കത്തിനശിച്ചു. ഒാടിട്ട കെട്ടിടവും പൂർണമായി കത്തിയമർന്നു. കെട്ടിടത്തിനടക്കം മൊത്തം 1.5 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി മാനേജിങ് പാർട്ണർ ചാലപ്പുറം ഗോൾഡൺ ഒാക്കിൽ മുഹമ്മദ് നസീർ പറഞ്ഞു. വിവിധ ഫയർ സ്റ്റേഷനുകളിൽനിന്ന് ഏഴ് ഫയർ യൂനിറ്റുകളെത്തി പുലര്‍ച്ചെ 5.15 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തൊട്ടടുത്ത പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പമ്പിലേക്ക് കത്തിയമർന്ന മേൽക്കൂരയുടെ ഭാഗങ്ങൾ തെറിച്ചെങ്കിലും നാട്ടുകാരും ഫയർഫോഴ്സും പെെട്ടന്ന് എടുത്തുമാറ്റി. മീഞ്ചന്തയില്‍നിന്നും വെള്ളിമാടുകുന്നിൽനിന്നും രണ്ടുവീതവും ബീച്ചില്‍നിന്ന് മൂന്നും യൂനിറ്റെത്തിയാണ് തീയണച്ചത്. കടയുടെ ചുമരുകളും വിണ്ടുകീറിയിട്ടുണ്ട്. കഴുക്കോലുകള്‍ പൂര്‍ണമായി കത്തിയമർന്ന നിലയിലാണ്. ഷെല്ഫുകളിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളാണ് നശിച്ചത്. ഇരുമ്പിെൻറ യന്ത്രങ്ങളെല്ലാം വെന്തുരുകിയ നിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന് നിമിഷങ്ങൾക്കുമുമ്പ് നഗരത്തിൽനിന്ന് മീഞ്ചന്തക്ക് പുഷ്പ ജങ്ഷൻ വഴി കടന്നുപോയ ഫയർ എൻജിനടക്കം തിരിച്ചെത്തിയാണ് തീയണച്ചത്. പഴക്കേമറിയ വയറിങ്ങുകളും ഫിറ്റിങ്ങുമാണ് കടയിലേതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടമകളുെട പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ബീച്ച് ഫയർ സ്േറ്റഷൻ ഒാഫിസർ കെ.എം. ജോമി, അസി. സ്േറ്റഷൻ ഒാഫിസർ പി.െഎ. ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.