കോഴിക്കോട്: നഗരത്തിൽ അടിക്കടി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വകുപ്പു മന്ത്രിയെ പെങ്കടുപ്പിച്ചുള്ള ജല അതോറിറ്റി ജീവനക്കാരുടെ പ്രത്യേക യോഗം വിളിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു. നഗരസഭ കൗൺസിൽ യോഗത്തിൽ മെഡിക്കൽ കോളജ് വാർഡ് കൗൺസിലറും മുൻ മേയറുമായ എം.എം. പദ്മാവതിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അറവുമാടുകളെ അറക്കുന്ന സമയം ക്രമീകരിച്ച് കോർപറേഷൻ ആരോഗ്യവിഭാഗത്തിൽനിന്നുള്ള നടപടി ഒഴിവാക്കണമെന്ന് മേയർ നിർദേശിച്ചു. ലൈസൻസുള്ള ബീഫ് കടകളിൽ പരിശോധന നടത്തി നടപടിയെടുത്ത സംഭവത്തിൽ വ്യക്തത ആവശ്യപ്പെട്ട് പി.പി. ബീരാൻകോയയാണ് ശ്രദ്ധക്ഷണിച്ചത്. രാവിലെ നാലിന് അറുത്ത ഉരുവിെൻറ മാംസമാണ് ഉച്ചക്ക് രണ്ടിനു ശേഷം കടകളിൽനിന്ന് പിടികൂടിയതെന്ന് കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. അറുത്ത് എട്ടുമണിക്കൂറിനകം ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷ്യയോഗ്യമല്ലെന്നും വിൽക്കരുതെന്നുമാണ് ചട്ടം. എട്ട് ഡിഗ്രിയിൽ താഴെ തണുപ്പിൽ സൂക്ഷിച്ചാൽ മൂന്നു ദിവസവും ഒരു ഡിഗ്രിയെങ്കിൽ ഏഴു ദിവസവും സൂക്ഷിക്കാം. ഇതിന് വിരുദ്ധമായി ഇറച്ചി വിറ്റാൽ നടപടിയെടുക്കേണ്ടിവരും. ഇൗ സാഹചര്യത്തിൽ റമദാനടക്കമുള്ള സന്ദർഭങ്ങളിൽ ആവശ്യമുള്ള സമയത്തു മാത്രം അറവ് നടത്തുന്നതാണ് ഉചിതമെന്ന് മേയർ നിർദേശിച്ചു. നഗരത്തിൽ തെരുവുവിളക്കുകൾക്കുള്ള സ്െപയർ പാർട്സ് ലഭ്യമാക്കാനുള്ള ടെൻഡർ നടപടി 10 ദിവസത്തിനകം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.വി. ലളിതപ്രഭ പറഞ്ഞു. വിളക്കുകൾ ഇനിയും കത്താത്തകാര്യം എസ്.വി. മുഹമ്മദ് ഷമീമാണ് ശ്രദ്ധയിൽപെടുത്തിയത്. മന്ത്രിയുടെ അദാലത്തിനെത്തിയ നിർമാണ പ്രവൃത്തികൾക്ക് അനുമതി ലഭിക്കാനുള്ള ഫയലുകളിൽ ഇനിയും തീർപ്പാകാത്തകാര്യം എം.എം. ലത, പി.എം. നിയാസ് എന്നിവർ ശ്രദ്ധയിൽ പെടുത്തി. ഒരു മാസംകൊണ്ട് എല്ലാം ശരിയാകുമെന്നും രണ്ടു മാസത്തിനകം ഇ-ഫയലിങ് നിലവിൽ വരുമെന്നും ഒാേരാ മാസവും മേയർതന്നെ നേരിട്ട് ഫയലുകളുടെ സ്ഥിതി പരിശോധിക്കുമെന്നും മേയർ സഭക്ക് ഉറപ്പുനൽകി. എരഞ്ഞിക്കൽ കൈപ്പുറത്ത് പാലത്തിന് സമീപത്തെ ജലാശയം സർക്കാർ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കറ്റടത്ത് ഹാജറയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. മെട്രോ റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭ്യമാക്കണമെന്ന കെ.കെ. റഫീഖിെൻറ പ്രമേയവും അംഗീകരിച്ചു. നഗരത്തിൽ ടാറിടൽ പ്രവൃത്തികൾ മുടങ്ങിയതിനെപ്പറ്റി െപാറ്റങ്ങാടി കിഷൻ ചന്ദും മീഞ്ചന്ത മേഖലയിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയതിനെപ്പറ്റി നമ്പിടി നാരായണനും ശ്രദ്ധ ക്ഷണിച്ചു. പി.എം. സുരേഷ് ബാബു, സി. അബ്ദുറഹിമാൻ, എൻ.പി. പദ്മനാഭൻ, എം.സി. അനിൽ കുമാർ, കെ.ടി. ബീരാൻ കോയ, കെ.വി. ബാബുരാജ്, പി.സി. രാജൻ, എം. രാധാകൃഷ്ണൻ, ഉഷാദേവി, അഡ്വ. തോമസ് മാത്യു തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.