കുന്ദമംഗലം: കാരന്തൂർ മർകസ് സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സുന്നി കാന്തപുരം വിഭാഗത്തെ അനുകൂലിക്കുന്ന വിദ്യാർഥിസംഘടന എസ്.എസ്.എഫ് സമരപ്പന്തലിൽ സ്ഥാപിച്ച കൊടി അതേ സംഘടനയിൽപെട്ട മറ്റൊരു വിഭാഗം അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) പ്രവർത്തകരും സമരക്കാരായ വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായത്. മൂന്നുവർഷം സാേങ്കതികപഠനം പൂർത്തിയാക്കിയവർക്ക് മർകസ് നൽകിയ സർട്ടിഫിക്കറ്റിന് അംഗീകാരമിെല്ലന്നാരോപിച്ചാണ് മൂന്നുദിവസമായി സമരം നടക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒരു വിഭാഗം എസ്.എസ്.എഫ് പ്രവർത്തകർ പ്രകടനമായെത്തി സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് പന്തലിൽ കൊടി സ്ഥാപിച്ചു. മർകസിനെതിരായ സമരത്തിൽ അവരുടെ പോഷകസംഘടനയുടെ കൊടി സ്ഥാപിച്ചതോടെ മർകസിലെ എസ്.എസ്.എഫ് പ്രവർത്തകർ സംഘടിച്ചെത്തി കൊടി അഴിച്ച് മാറ്റാനാവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗവും മധ്യത്തിൽ പൊലീസുമായി മണിക്കൂറോളം മുദ്രാവാക്യം വിളിയും സംഘർഷാവസ്ഥയും തുടർന്നു. കുന്ദമംഗലം എസ്.െഎ. രജീഷ് സമരക്കാരുമായി ചർച്ച ചെയ്ത് അവരെക്കൊണ്ടുതന്നെ കൊടി അഴിച്ചുമാറ്റിച്ചതോടെ സംഘർഷം ഒഴിവാകുകയായിരുന്നു. വ്യാഴാഴ്ച പുലർച്ച 2.30ന് പൊലീസെത്തി ഗേറ്റിന് മുന്നിൽ നിന്ന് സമരപ്പന്തൽ വശത്തേക്ക് മാറ്റിയിരുന്നു. പന്തലിൽ സ്ഥാപിച്ച ബോർഡ് പൊലീസ് എടുത്തുകൊണ്ടുപോയതിൽ സമരക്കാർ പ്രതിഷേധത്തിലാണ്.കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അഭിജിത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ എന്നിവർ സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പെങ്കടുത്ത് കുന്ദമംഗലത്ത് ചേർന്ന സർവകക്ഷി യോഗം സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും സഹായം നൽകാനും തീരുമാനിച്ചു. പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥിസമരം തീർക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ജില്ല കലക്ടറുടെ ചേംബറിൽ മർകസ് മാനേജ്മെൻറ് പ്രതിനിധികളുടെയും സമരസമിതിയുടെയും യോഗം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.