കോഴിക്കോട്: കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡിെൻറ (സിയാൽ) ചെറുകിട ജലവൈദ്യുതിപദ്ധതിക്ക് അരിപ്പാറയിൽ നടക്കുന്ന നിർമാണപ്രവൃത്തിയുടെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിൽ നിക്ഷേപിച്ച മണ്ണും പാറക്കല്ലും ഒരാഴ്ചക്കകം നീക്കുമെന്ന് സിയാൽ അധികൃതർ. വെള്ളിയാഴ്ച കലക്ടറേറ്റിൽ പദ്ധതിയുടെ ഇരകൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുമായി എ.ഡി.എമ്മിെൻറ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പുഴയിൽ ഖനനം നടത്തില്ലെന്നും കമ്പനി ഉറപ്പുനൽകിയതായി എ.ഡി.എം ടി. ജനിൽകുമാർ പറഞ്ഞു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കാണ് ഡാം നിർമാണ സ്ഥലത്ത് നിക്ഷേപിച്ച മണ്ണ് നീക്കുക. ഇതിനുപുറമെ, പവർസ്റ്റേഷന് സമീപം നിക്ഷേപിച്ച ചെമ്മണ്ണും നീക്കും. പുഴയിൽ ഇട്ട മണ്ണും പാറക്കല്ലുകളും മഴക്കാലത്ത് കുത്തിയൊലിച്ച് താഴ്ഭാഗത്തുള്ളവർക്ക് വൻ അപകടസാധ്യത പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡാം നിർമാണം ഇതോടൊപ്പം ശനിയാഴ്ച മുതൽ പുനരാരംഭിക്കും. പുഴയിലെ പാറ പൊട്ടിക്കലിനിടെ കേടുപാടുണ്ടായ വീടുകളിൽ അഞ്ചിൽ ഒന്നൊഴികെയുള്ളവയുടെ പരാതി തീർപ്പായില്ല. ഇതുസംബന്ധിച്ച് ജില്ല കലക്ടർ തിരിച്ചെത്തിയശേഷം തീരുമാനമെടുക്കുമെന്നും എ.ഡി.എം പറഞ്ഞു. താമരശ്ശേരി തഹസിൽദാർ ഉദയകുമാർ, സിയാൽ പ്രതിനിധികൾ, കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ, പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി പ്രസിഡൻറ് പി.എച്ച്. താഹ, ഒ.ജെ. ജോസഫ്, പദ്ധതി ഇരകളായ കുടുംബങ്ങൾ എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.