കോഴിക്കോട്: നഗരത്തിെൻറ പ്രധാന കുടിവെള്ള േസ്രാതസ്സായ മാനാഞ്ചിറയില്‍ മീൻ കൂട്ടമായി ചത്തുപൊങ്ങിയത് വെള്ളത്തിലെ മാലിന്യം കാരണമാകാനിടയില്ലെന്ന് വിദഗ്ധ റിപ്പോർട്ട്. ബാക്ടീരിയ, പി.എച്ച് മൂല്യം എന്നിവ മാനാഞ്ചിറയിൽ കൂടുതലാണെന്നും എന്നാൽ ഇതുകൊണ്ട് മാത്രം മീൻ ചാകില്ലെന്നും വെള്ളം പരിശോധിച്ച ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആര്.ഡി.എം) റിപ്പോര്‍ട്ട് നൽകി. മീനുകൾക്ക് രോഗമുണ്ടോയെന്ന കാര്യം പരിശോധിക്കാനായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ വെള്ളിയാഴ്ച രാവിലെ ആറരയോടെ കുളത്തിലെത്തി മീനുകളെ ശേഖരിച്ചു. വെള്ളത്തിന് കുഴപ്പമില്ലെന്ന് തെളിഞ്ഞതിനാൽ മാനാഞ്ചിറയില്‍നിന്ന് കുടിവെള്ളം പമ്പ് ചെയ്യുന്നത് വീണ്ടും തുടങ്ങാനാവുമെന്ന് കോര്പറേഷന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ് അറിയിച്ചു. പിലാപ്പിയിനത്തിൽപെട്ട മീനുകൾ മാത്രമാണ് ചത്തുപൊങ്ങുന്നതെന്ന് സംഘം കെണ്ടത്തി. മീനുകൾക്ക് വൈറല്‍ രോഗബാധയുണ്ടോ എന്ന അനുമാനത്തിൽ ജീവനുള്ള മത്സ്യങ്ങളുടെ സാമ്പിളാണ് എറണാകുളം സി.എം.എഫ്.ആര്.ഐയിലെ ഫിഷ് ഡിസീസ് പാത്തോളജിസ്റ്റ് ഡോ. കൃപേഷ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ശേഖരിച്ചത്. എറണാകുളത്തെ ലാബിൽ നടക്കുന്ന പരിശോധനാഫലം ലഭിക്കാൻ ഒരാഴ്ചയാകുമെന്ന് സി.എ.എഫ്.ആര്.ഐ സയൻറിസ്റ്റ് ഇന്‍ ചാര്‍ജ് ഡോ. പി.കെ. അശോകന് പറഞ്ഞു. സി.ഡബ്ല്യു.ആര്.ഡി.എം പരിശോധനയിൽ മാനാഞ്ചിറയിലെ വെള്ളത്തില്‍ ഇ-കോളി, കോളിഫോം ബാക്ടീരിയകളും പി.എച്ച് മൂല്യവും കൂടുതലാെണന്നാണ് കണ്ടെത്തൽ. അഞ്ച് സാമ്പിളുകളായാണ് ശാസ്ത്രജ്ഞര്‍ വെള്ളം പരിശോധനക്കെടുത്തത്. അഞ്ച് സാമ്പിളുകളിലും പി.എച്ച് മൂല്യം 8.39നും 9.68 നും ഇടയിലാണ്. 100 മില്ലി ജലത്തില്‍ 200 ഇ-കോളി ബാക്ടീരിയയും 1400 കോളിഫോം ബാക്ടീരിയയും കെണ്ടത്തിയതായാണ് റിപ്പോർട്ട്. എന്നാൽ, പ്രാണവായുവിെൻറ അളവ് വെള്ളത്തിൽ കുറവില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബി.ഐ.എസ്) നിശ്ചയിച്ച മാനദണ്ഡത്തിലും കൂടുതലാണ് കുടിവെള്ളത്തിൽ അലിഞ്ഞുചേർന്ന ചളിയുടെ അളവ്. നൈട്രേറ്റ്, ഫോസ്ഫേറ്റ് തുടങ്ങി മറ്റുള്ളവ പരിധിയിലധികം കണ്ടെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.