കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവത്കരണപദ്ധതിയിൽ 36.45 കോടി രൂപയുടെ ആദ്യഘട്ട പ്രവൃത്തികൾ തുടങ്ങി. മേലേ പാളയം ഭാഗത്ത് നിന്ന് ഭൂമിക്കടിയിലൂടെ കേബിളുകൾ സ്ഥാപിക്കാനുള്ള നടപടിയാണ് തുടങ്ങിയത്. ഇതിനുമുന്നോടിയായി താൽക്കാലിക പോസ്റ്റുകൾ ഇതിനകം നാട്ടിക്കഴിഞ്ഞു. റോഡിന് നടുവിൽ നാട്ടിയ പോസ്റ്റുകളിലേക്ക് വൈദ്യുതി ലൈനും തെരുവ് വിളക്കും താൽക്കാലികമായി മാറ്റിസ്ഥാപിക്കുന്ന ജോലി മേലേപാളയം റോഡിനും മൊയ്തീൻ പള്ളി റോഡ് മിഠായിത്തെരുവിൽ വന്നുചേരുന്ന ജങ്ഷനുമിടയിൽ ഇതിനകം പൂർത്തിയായി. പദ്ധതിയുടെ പ്രധാനഭാഗമായ ഒാടനിർമാണവും ബി.എസ്.എൻ.എൽ, വൈദ്യുതി, ഫയർ, കേബിളുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് വെള്ളിയാഴ്ച രാത്രി തുടങ്ങിയത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തത് ഈരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയാണ്. െറയിൽവേ സ്റ്റേഷൻ ജങ്ഷൻ മുതൽ 50 മീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. മൊത്തം എട്ട് ഘട്ടങ്ങളായാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ ജങ്ഷൻ മുതൽ എസ്.കെ. പൊറ്റക്കാട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണപ്രവൃത്തി നടത്തുന്നത്. റോഡിെൻറ ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ വീതം വീതിയിൽ കോൺക്രീറ്റ് െഡ്രയിനേജുകൾക്ക് മുകളിൽ സെമി പോളിഷ്ഡ് ഗ്രാനൈറ്റ് ഇടും. പദ്ധതിയുടെ ഭാഗമായുള്ള നിർമാണപ്രവൃത്തികളെല്ലാം കച്ചവടക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ പൂർത്തീകരിക്കും. രാവുംപകലും ജോലി ചെയ്ത് പെരുന്നാൾവിപണിയുണരുംമുേമ്പ നിർമാണപ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.