കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലും അശ്ലീല പരാമര്‍ശത്തിലും സി.പി.എം നേതാക്കള്‍ ഗവേഷണം നടത്തുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരന് എം.എൽ.എ. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിനും ജില്ല ഭാരവാഹികള്‍ക്കും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലാദ്യമായി ഒരു സി.പി.എം ജില്ല സെക്രട്ടറിയുടെ ഓഫിസ് മുറിയില്‍ സഹപ്രവര്‍ത്തകര്‍ ഒളി കാമറവെച്ച് അദ്ദേഹത്തെ പിടികൂടിയത് മറക്കരുത്. അത്തരം കെട്ട ചരിത്രമൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. പിണറായി വിജയന് എത്ര ഉപദേശകരെ വെച്ചാലും ഭരണം നന്നാവില്ല. ഉപദേശകരെ തട്ടിയിട്ട് തലസ്ഥാനത്ത് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ കാമ്പസുകളില്‍ ഒരു ഭാഗത്ത് കാവിഭീകരതയും മറുഭാഗത്ത് ചുവപ്പുഭീകരതയുമാണ് -മുരളീധരന് ആരോപിച്ചു. ഡി.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ.എം. അഭിജിത്ത്, ജില്ല പ്രസിഡൻറ് വി.ടി. നിഹാല്‍ എന്നിവരും ജില്ല ഭാരവാഹികളും ഉപഹാരം ഏറ്റുവാങ്ങി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം. സുരേഷ് ബാബു, എൻ. സുബ്രഹ്മണ്യൻ കെ.പി. അനില്‍കുമാർ, സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാർ, മുന്‍ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കെ.പി. ബാബു, പി. മൊയ്തീൻ, വി.ടി. സുരേന്ദ്രന്, ഡി.സി.സി ജനറല്‍ സെക്രട്ടറി രമേശ് നമ്പിയത്ത്, രാജേഷ് കീഴരിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.