നന്തിബസാർ: ഒരേദിവസം നന്തിയിൽ അഞ്ചു വീടുകളിൽ മോഷണം . മൂന്നുവീടുകളിൽനിന്നായി പതിമൂന്നര പവൻ നഷ്ടപ്പെട്ടു. പള്ളിക്കര റോഡിലെ അറഫാ പി.വി. മഹമൂദ്ഹാജിയുടെ വീട്ടിലാണ് ശനിയാഴ്ച്ച രാത്രി സുമാർ ഒരുമണിക്കുശേഷം ആദ്യം കവർച്ച നടന്നത്. മൂന്നുസ്ഥലത്തു ആളുകളുണ്ടായിട്ടും ആളില്ലാത്ത മുറിയിൽനിന്നാണ് ആറര പവൻ മോഷണം പോയത്. കമ്പിപ്പാര ഉപയോഗിച്ചു പിന്നിലെ വാതിൽ തകർത്താണ് അകത്തുകയറി അലമാരയിലുണ്ടായിരുന്ന സ്വർണം മോഷ്ടിച്ചത്. പിന്നീട് പരത്തിക്കണ്ടി കുനി അബൂബക്കറിെൻറ വീട്ടിൽ കയറിയ കള്ളന്മാർ നാലരപവനും പറമ്പത്തു ബാബുവിെൻറ വീട്ടിൽനിന്നു രണ്ടര പവനും കവർച്ചക്കാർ കൊണ്ടുപോയി. കണ്ടച്ചോത്തു സത്യെൻറ വീട്ടിലും സന്തോഷിെൻറ വീട്ടിലും മോഷണശ്രമങ്ങൾ നടന്നെങ്കിലും വീട്ടുകാരുണർന്നു ലൈറ്റ് ഇട്ടപ്പോൾ കള്ളന്മാരോടി രക്ഷപ്പെട്ടു. കവർച്ച നടക്കുമ്പോൾ വീടുകളിൽ ആളുകളുണ്ടായിരുന്നു. ഈ പ്രദേശങ്ങളിൽ ചെറുതും വലുതുമായ മോഷണങ്ങൾ പതിവായിട്ടും പൊലീസിെൻറ ശ്രദ്ധ വേണ്ടത്ര ഇല്ലെന്നുള്ള പരാതിയുണ്ട്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.