പയ്യോളി: കൊയിലാണ്ടി വിയ്യൂരിൽ ഇരിങ്ങൽ ബ്രാഞ്ച് കനാലിെൻറ തകർച്ച പയ്യോളി നഗരസഭ നിവാസികളുെട െവള്ളത്തിനായുള്ള കാത്തിരിപ്പിന് തിരിച്ചടിയാവുന്നു. ശനിയാഴ്ച പുലർച്ചെയാണ് വിയ്യൂരിൽ കനാൽ തകർന്ന് ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായത്. പയ്യോളി നഗരസഭ പരിധിയിലെ കനാലിലേക്ക് വെള്ളം ഒഴുക്കാനുള്ള പദ്ധതി ഇേതാടെ മുടങ്ങി. ബ്രാഞ്ച് കനാലിൽ വെള്ളമെത്തിക്കാൻ മുന്നിട്ടിറങ്ങിയ കനാൽ സംരക്ഷണ സമിതി പ്രവർത്തകരെ പൊടുന്നനെയുള്ള കനാൽ തകർച്ച നിരാശരാക്കി. കഴിഞ്ഞ രണ്ടു മാസത്തോളമായി നഗരസഭ പരിധിയിലെ ബ്രാഞ്ച് കനാലിൽ വെള്ളമെത്തിക്കാൻ പ്രവർത്തകർ ഒന്നടങ്കം കഠിനാധ്വാനം ചെയ്തുവരുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് കനാൽ സംരക്ഷണ സമിതിയുണ്ടാക്കി രംഗത്തിറങ്ങിയ പ്രവർത്തകർ കഴിഞ്ഞദിവസംവരെ 13 കിലോമീറ്ററോളം ശ്രമദാനത്തിലൂടെ അറ്റകുറ്റപ്പണി നടത്തി വെള്ളത്തിനായി കാത്തിരിക്കുകയായിരുന്നു. നാലു പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായി കിടക്കുന്ന കനാൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞുകിടപ്പായിരുന്നു. ചില ഭാഗങ്ങളിൽ കനാൽ മണ്ണിട്ടുമൂടി സ്വകാര്യ വ്യക്തികൾ റോഡ് നിർമിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നീക്കം ചെയ്താണ് കനാൽ ഉപയോഗയോഗ്യമാക്കിയത്. വെള്ളം എത്തിക്കാനായി തകർന്നുകിടക്കുന്ന കീഴൂർ അക്വഡക്ട് 40 ലോഡ് മണ്ണ് ഉപയോഗപ്പെടുത്തി പുനർനിർമിച്ച് 15,000 രൂപയോളം ചെലവഴിച്ച് 50 മീറ്റർ നീളത്തിൽ താർപ്പായ വിരിക്കുകയും ചാക്കിൽ മണ്ണുനിറച്ച് താൽക്കാലിക ഭിത്തി നിർമിക്കുകയും ചെയ്തു. കനാൽ സംരക്ഷണ സമിതിയുടെ മാസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രാഷ്ട്രീയ നേതൃത്വവും അധികൃതരും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ടായിരുന്നു. തകർന്ന കനാൽ അറ്റകുറ്റപ്പണി നടത്തി വെള്ളം ഒഴുക്കാൻ നടപടിയെടുക്കണമെന്ന് പേയ്യാളിയിൽ ചേർന്ന കനാൽ സംരക്ഷണ സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ചെയർമാൻ എൻ.സി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഏഞ്ഞിലാടി അഹമ്മദ്, മഠത്തിൽ അബ്ദുറഹിമാൻ, എൻ.എം. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.