ഒാമശ്ശേരി: വരുംതലമുറക്കും വർത്തമാനകാല ജനതക്കും ഉപയോഗിക്കാനുള്ളതാണ് ജീവജലമെന്ന് ഒാർമപ്പെടുത്തി ഒരുപറ്റം യുവാക്കൾ. ഇരുതുള്ളിപ്പുഴയുടെ ഭാഗമായുള്ള മുറമ്പാത്തിക്കടവിലെ ഒരു കിലോമീറ്ററോളം വരുന്ന പുഴ ശുചീകരിച്ചാണ് യുവാക്കൾ മാതൃകയായത്. സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ദിവസം നീണ്ടുനിൽക്കുന്ന ജലസാക്ഷരത കാമ്പയിനിെൻറ ഭാഗമായി ഒാമശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഴ ശുചീകരിച്ചത്. പ്ലാസ്റ്റിക് കുപ്പികളും കാരിബാഗുകളും മാലിന്യങ്ങളും പുഴയിൽനിന്ന് മുങ്ങിയെടുത്ത് വാരി പുറത്തിടുകയും പുഴയിലേക്ക് മറിഞ്ഞു വീണുകിടന്ന മരങ്ങളും ജൈവാവശിഷ്ടങ്ങളും പുഴയിൽനിന്ന് മാറ്റി വൃത്തിയാക്കിയത്. ശുചീകരണ പ്രവർത്തനത്തിന് ഏരിയ പ്രസിഡൻറ് ജാനിഷ് പുത്തൂർ, മുഹമ്മദ് തണൽ, ഹാരിസ് മുറമ്പാത്തി, പി. നൗഷാദ്, അമീൻ, നസീഫ്, ആർ.വി. ശംസു ശക്കീബ്, ഫിറോസ് പാങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി. കുന്ദമംഗലം: ‘ജലസംരക്ഷണം ജീവ സംരക്ഷണം’ എന്ന ജലസാക്ഷരത കാമ്പയിനിെൻറ ഭാഗമായി സോളിഡാരിറ്റി കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂനൂർ പുഴയിൽ പടനിലം ഭാഗം ശുചീകരിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് അംഗം റിയാസ് എടത്തിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഇ.പി. ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷമീം കരുവെമ്പായിൽ, എം.പി. ഫാസിൽ, എൻ. ദാനിഷ്, നബീൽ ആരാമ്പ്രം, നൗഷാദ് പുല്ലോറമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.