എലത്തൂർ: എത്ര തന്നെ ബോധവത്കരണം നടത്തിയിട്ടും പൊതുജനത്തിന് ഇേപ്പാഴും പൊലീസ് സ്റ്റേഷനിലേക്ക് കടന്നുവരാൻ പേടിയാണെന്ന് സിറ്റി പൊലീസ് കമീഷണർ ജെ. ജയനാഥ് പറഞ്ഞു. ഏതാനും ജനമൈത്രി െപാലീസ് സ്റ്റേഷനുകൾ പ്രഖ്യാപിക്കുന്നതിലുപരി എല്ലാ സർക്കാർ ഒാഫിസുകളെയും ജനമൈത്രി കേന്ദ്രങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. എലത്തൂർ ജനമൈത്രി പൊലീസും കടലോര ജാഗ്രത സമിതിയും സംയുക്തമായി നടത്തിയ ‘നമ്മുടെ തീരം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർത്ത് അസിസ്റ്റൻറ് പൊലീസ് കമീഷണർ ഇ.പി. പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു. നടക്കാവ് സി.െഎ ടി.കെ. അഷ്റഫ്, കോസ്റ്റൽ സി.െഎ പി.ആർ. സതീഷ്കുമാർ, വാർഡ് കൗൺസിലർമാരായ കെ. നിഷ, വി. റഹിയ, കടലോര ജാഗ്രത സമിതി പ്രതിനിധി സി.കെ. ഷാജു എന്നിവർ സംസാരിച്ചു. എലത്തൂർ പൊലീസ് സബ് ഇൻസ്പെക്ടർ എസ്. അരുൺ പ്രസാദ് സ്വാഗതവും എ.എസ്.െഎ ബി. ഷാജി നന്ദിയും പറഞ്ഞു. ഡോ. അഭിജിത്ത് വർമ ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. ഡോ. സോമൻ കടലൂർ ‘കടലറിവ്, ജീവിതം ’ എന്ന വിഷയത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.