മി​ഠാ​യി​തെ​രു​വ്​: ക​ട​ക​ളി​ലെ അ​ന്തി​മ​ഘ​ട്ട പ​രി​ശോ​ധ​ന ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ ത​ട​ഞ്ഞു

കോഴിക്കോട്: മിഠായിതെരുവ് തീപിടിത്തത്തിെൻറ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന അവസാനവട്ട പരിശോധന ഒരു വിഭാഗം വ്യാപാരികൾ തടഞ്ഞു. സുരക്ഷ മാനദണ്ഡം പാലിക്കാത്ത വ്യാപാരകേന്ദ്രങ്ങൾ ഏപ്രിൽ ആറിനുശേഷം പൂട്ടണെമന്ന ജില്ല ഭരണകൂടത്തിെൻറ നിർദേശത്തിെൻറ തുടർച്ചയായി ചൊവ്വാഴ്ച നടത്തിയ പരിശോധനക്കിടെയാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി. നസീറുദ്ദീെൻറ നേതൃത്വത്തിലായിരുന്നു തടയൽ. പിന്നീട് പൊലീസ് സഹായത്തോടെ പരിശോധന തുടർന്നു. അറുപതോളം കടകൾ പരിശോധിച്ചു. വ്യാപാരികൾക്കിടയിലെ ഒരു വിഭാഗം പരിശോധന തടഞ്ഞതിനെതിരെയും രംഗത്തുവന്നിട്ടുണ്ട്. തീപിടിത്തത്തിനും ആളപായങ്ങൾക്കും അത്യധികം സാധ്യതയുള്ള നിലയിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് വിവിധ വകുപ്പുകൾ മുന്നറിയിപ്പ് നൽകിയതിെൻറ അടിസ്ഥാനത്തിലായിരുന്നു ജില്ല ഭരണകൂടം സുരക്ഷ മുൻകരുതൽ പ്രവൃത്തികൾ നടത്താൻ വ്യാപാരികൾക്ക് നിർദേശം നൽകിയത്. വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്ന് മാർച്ച് 25 വരെ സമയം അനുവദിക്കുകയും ചെയ്തു. സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങൾ തൃപ്തികരമാണോ എന്ന പരിശോധനയാണ് ചൊവ്വാഴ്ച സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയത്. റവന്യൂ, ഫയർ ആൻഡ് സേഫ്റ്റി, കോർപറേഷൻ, ഇലക്ട്രിസിറ്റി ബോർഡ്, ഇലക്ട്രിസിറ്റി ഇൻസ്പെക്ടറേറ്റ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്നതാണ് സംയുക്ത സംഘം. സുരക്ഷിതമായ ഇലക്ട്രിക്കൽ വയറിങ്, ഫയർ എക്സ്റ്റിങ്ഗ്വിഷർ സ്ഥാപിക്കൽ, കോണിപ്പടികളിൽ സാധനങ്ങൾ സൂക്ഷിക്കൽ ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. സുരക്ഷ ക്രമീകരണങ്ങൾ തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ കട ഉടമകൾക്ക് ദുരന്ത നിവാരണ നിയമമനുസരിച്ച് ആദ്യം നോട്ടീസ് നൽകും. ഇതിനു ശേഷവും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഏപ്രിൽ ആറുമുതൽ അടച്ചുപൂട്ടാനാണ് ജില്ല ഭരണകൂടത്തിെൻറ നിർദേശം. രാവിലെ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. ഡെപ്യൂട്ടി കലക്ടർ കെ. സുബ്രഹ്മണ്യൻ, അഡീഷനൽ തഹസിൽദാർ അനിതകുമാരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.