കൊ​ടു​വ​ള്ളി ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ ബ​ജ​റ്റ്​: 47.57 കോ​ടിയു​ടെ പ​ദ്ധ​തി​ക​ൾ

കൊടുവള്ളി: പാർപ്പിട മേഖലക്ക് മുന്തിയ പരിഗണന നൽകി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിെൻറ 47.57 കോടി രൂപയുടെ പദ്ധതികൾ അടങ്ങുന്ന 2017^18 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ്കുട്ടി ഹാജി അവതരിപ്പിച്ചു. 47,57,23,125 രൂപ വരവും 45,72,88,160 രൂപ ചെലവും 1,84,34,956 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 13.13 കോടി രൂപ നീക്കിവെച്ച പാർപ്പിട മേഖലക്കാണ് മികച്ച പരിഗണന നൽകിയത്. ഉൽപാദന മേഖലയിൽ വനിത വ്യവസായത്തിന് 20 ലക്ഷം, കൃഷി അനുബന്ധ മേഖലക്ക് 30 ലക്ഷം, ക്ഷീരവികസനത്തിന് 50 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. സേവനമേഖലയിൽ കുടിവെള്ള പദ്ധതികൾക്ക് 20 ലക്ഷം, വേയാധികർ, വികലാംഗർ, ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം, അങ്കണവാടികൾക്ക് 50 ലക്ഷം, ആതുരസേവന മേഖലക്ക് 37 ലക്ഷം ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി 2,04,92,000 രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡ് നിർമാണം, കെട്ടിടനിർമാണം ഉൾപ്പെടെ പശ്ചാത്തല മേഖലക്ക് മൂന്നു കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. മറ്റു ചെലവിനങ്ങളിലായി 18,90,31,100 രൂപയും വകയിരുത്തി. പട്ടികജാതി വിഭാഗം സേവനമേഖലക്ക് ഒരു കോടി 42 ലക്ഷം രൂപയും പശ്ചാത്തല മേഖലക്ക് 73,12,200 രൂപയും പട്ടികവർഗ വിഭാഗം സേവനമേഖലക്ക് 2373000 രൂപയും നീക്കിവെച്ചിട്ടുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രി, േകാടഞ്ചേരി കമ്യൂണിറ്റി ഹെൽത്ത്സെൻറർ എന്നിവയുടെ വികസനപ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പ്രസിഡൻറ് സി.ടി. വനജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എൻ.സി. ഉസ്സയിൻ, വി.സി. അബ്ദുൽ ഹമീദ്, ബേബി രവീന്ദ്രൻ, സരസ്വതി, ഖദീജ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. മൊയ്തീൻ ഹാജി, ശശി ചക്കാലക്കൽ, അഷ്റഫ് ഒതയോത്ത്, രാധാമണി, ജിമ്മി ജോസ്, ലീലാമ്മ ജോർജ്, സോബി ജോസ് തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്ത് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.