നാടെങ്ങും ജലദിനാ​ഘോഷം

നരിക്കുനി: കുട്ടമ്പൂർ ദാറുൽഹിദായ ഇസ്ലാമിക് അക്കാദമി വിദ്യാർഥി സംഘടനയായ ജംഇയ്യത്തുത്തുലബ ലോക ജലദിനം ആചരിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം ഓഫിസർ ഷബീർ മേയത്തടം ജലസംരക്ഷണം എന്ന വിഷയത്തിലും മങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്ര ജൂനിയർ ഹെൽത് ഇൻപെക്ടർ ടി.എം റഷീദ് ആറങ്ങാട് രോഗ പ്രതിരോധമെന്ന വിഷയത്തിലും ക്ലാസെടുത്തു. ജലദിനാചരണത്തോടനുബന്ധിച്ച് തണ്ണീർ പന്തൽ സ്ഥാപിച്ചു. നിസാമുദ്ദീൻ നദ്വി അധ്യക്ഷത വഹിച്ചു. കെ.പി. ഇബ്രാഹിം ഫൈസി പ്രാർഥന നടത്തി. ശംഷുദ്ദീൻ റഹ്മാനി, സി.പി. തറുവെയി കുട്ടി , ടി.പി മുഹമ്മദ്, കെ.കെ. മുഹമ്മദ് , കെ.കെ. അബ്ദുല്ലത്തീഫ് , സാബിഖ് , അബ്ദുൽ ബാരി , മുസമ്മിൽ എന്നിവർ സംസാരിച്ചു. എൻ. അഹമ്മദ് ശരീഫ് സ്വാഗതവും ആദിൽ മുബാറക് നന്ദിയും പറഞ്ഞു. തിരുവമ്പാടി: ലോക ജല ദിനാചരണത്തിെൻറ ഭാഗമായി കോടഞ്ചേരി സെൻറ്ജോസഫ്സ് എൽ.പി സ്കൂൾ നാട്ടുകാർക്ക് ജല സംരക്ഷണ സന്ദേശം കൈമാറി. ജല സംരക്ഷണ പ്രതിജ്ഞ കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ് ചൊല്ലിെക്കാടുത്തു. പ്രധാനാധ്യാപകൻ കെ.സി. തങ്കച്ചൻ, ഷിജോ ജോൺ, വി.വി. വാസുദേവൻ, അലൻ സി. വാസുദേവൻ എന്നിവർ സംസാരിച്ചു. ഗ്രീൻസ് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജല സംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രീൻസ് പ്രസിഡൻറ് ബാബു ചെല്ലന്തറയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ അസി. മാനേജർ ഫാ. ജോസഫ് കുന്നത്ത് ജലദിന സന്ദേശം നൽകി. ജയേഷ് സ്രാമ്പിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാന അധ്യാപകൻ ബാബു അഗസ്റ്റ്യൻ, എൻ.വി. ദിവാകരൻ, ജിനേഷ് ജോസ്, കെ.കെ. ജയിംസ്, വിൽസൻ കുറുവത്താഴം, നോബിൾ കുര്യാക്കോസ്, വിനോദ് ആൻറണി, ദിവ്യ ഫിലിപ്പ്, സിസ്റ്റർ ഷാൻറി ജോസഫ് എന്നിവർ സംസാരിച്ചു. മുക്കം: ജലസംരക്ഷണത്തിെൻറ പ്രാധാന്യം വിളിച്ചറിയിച്ച് എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജലയാത്ര ശ്രദ്ധേമായി. ജലം ജീവൻ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ജല യാത്ര ചാലിയാറിൽ നിന്ന് തുടങ്ങി മുക്കത്ത് സമാപിച്ചു. സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, കുഞ്ഞാലൻ കുട്ടി ഫൈസി, ഒ.പി. അഷ്റഫ് കുറ്റിക്കടവ്, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, അലി അക്ബർ മുക്കം, പി.ടി. മുഹമ്മദ് കാതിയോട്, റഹീം കുറ്റിക്കാട്ടൂർ, അസ്കർ പുവ്വാട്ടുപറമ്പ് എന്നിവർ നേതൃത്വം നൽകി. സമാപന സംഗമം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ല സെക്രട്ടറി സലാം ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. കെ.എൻ.എസ് മൗലവി, കെ.വി. അബ്ദുറഹിമാൻ, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, അയ്യൂബ് കൂളിമാട്, നടുക്കണ്ടി അബൂബക്കർ, സുബൈർ മാസ്റ്റർ, സുൽഫിക്കർ, മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. താമരശ്ശേരി: കട്ടിപ്പാറ ജലനിധി പദ്ധതിയും സാക്ഷരത മിഷനും ചേർന്ന് നടത്തിയ ജലദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മദാരി ജുബൈരിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അബ്ദുൽ ഗഫൂർ ‘ജല പരിപോഷണ മാർഗങ്ങൾ’ വിഷയത്തിൽ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. തോമസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബേബി ബാബു, മെംബർ റിഫായത്ത്, സാക്ഷരത മിഷൻ േപ്രരക് നസീറ, സി.ഒ.ഡി സഹായസംഘടനയായി പ്രവർത്തിക്കുന്ന ജലനിധി പദ്ധതി ടീം ലീഡർ റോജിൻ സ്കറിയ എന്നിവർ സംസാരിച്ചു. ഈങ്ങാപ്പുഴ ടി.കെ ട്രസ്റ്റ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ ലോക ജലദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാറിെൻറ ജല സംരക്ഷണ പ്രതിജ്ഞ പൊതുജനങ്ങളെ പങ്കാളിത്തത്തോടെ നടത്തി. ബോധവത്കരണ റാലിയും തെരുവുനാടകവും നടത്തി. ഓയിസ്ക പുതുപ്പാടി ചാപ്റ്റർ പ്രസിഡൻറ് സജിതോമസ് ഉദ്ഘാടനം ചെയ്തു. യുവകാലാസമിതി ജില്ല സമിതി ജില്ല കമ്മിറ്റി അംഗം സലീം ജോർജ്, പ്രിൻസിപ്പൽ ഷാനവാസ്, സ്റ്റാഫ് സെക്രട്ടറി റിയാസ് എന്നിവർ സംസാരിച്ചു. താമരശ്ശേരി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഓയിസ്ക ലൗഗ്രീൻ, സേവ്ഗ്രീൻ ക്ലബ് എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ജല ദിനം ആചരിച്ചു. സ്കൂൾമുറ്റത്തെ കിണറും പരിസരവും വൃത്തിയാക്കിയശേഷം കിണറിനു ചുറ്റും നിന്ന വിദ്യാർഥികൾക്ക് പ്രിൻസിപ്പൽ അലക്സ് തോമസ് ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബേബി പാറക്കൽ ക്ലാെസടുത്തു. എൻ.എസ്.എസ് കോഒാഡിനേറ്റർ ലിജോ ജോസഫ്, കെ.ടി. സാലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.