പാ​േ​ല​രി​യി​ൽ സി.​പി.​എം ഒാ​ഫി​സി​നു​േ​ന​രെ ബോം​ബേ​റ്​

പാലേരി: പാലേരി ടൗണിൽ പ്രവർത്തിക്കുന്ന സി.പി.എം ഒാഫിസായ ഇ.എം.എസ് മന്ദിരത്തിനുനേരെ ബോംബേറ്. ചൊവ്വാഴ്ച പുലർച്ചെ നാലരക്കുശേഷമാണ് ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിയത്. ബോംബേറിൽ മന്ദിരത്തിനു മുൻവശമുള്ള രണ്ട് വാതിലുകളും പറ്റെ തകർന്നു. ബൈക്കിലെത്തിയവരാണ് ബോംബേറ് നടത്തിയതെന്ന് സമീപവാസികളും പ്രദേശത്തുള്ളവരും പറയുന്നു. തിങ്കളാഴ്ച രാത്രി ടൗണിലെ ബേക്കറി അടിച്ചുതകർത്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇടിവെട്ടി റോഡിലുള്ള 200 വാഴകളും 400 കപ്പമുരടുകളും വെട്ടിനശിപ്പിക്കപ്പെട്ടിരുന്നു. ഇതിെൻറ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് സി.പി.എം ഒാഫിസ് ബോംബുവെച്ച് തകർക്കാൻ ശ്രമിച്ചത്. ഒരാഴ്ചമുമ്പ് സി.പി.എം^ബി.െജ.പി സംഘർഷമുണ്ടായിരുന്നു ഇവിടെ. അതിെൻറ തുടർച്ചയാണിതെന്ന് സംശയിക്കുന്നു. ഇ.എം.എസ് മന്ദിരത്തിനുനേരെയുണ്ടായ ആക്രമണത്തിലും ലോക്കൽ സെക്രട്ടറി വിശ്വനാഥൻ മാസ്റ്ററുടെ വീട് ആക്രമിച്ചതിലും പ്രതിഷേധിച്ച് ടൗണിൽ സി.പി.എം പ്രവർത്തകർ പ്രകടനം നടത്തി. വിശ്വനാഥൻ മാസ്റ്ററുടെ വീടിനുനേരെ ബുധനാഴ്ച രാത്രി 9.30നാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. ജനൽചില്ലുകൾക്കും ചുവരിനും കേടുപറ്റിയിട്ടണ്ട്. പ്രകടനത്തിനുശേഷം നടന്ന യോഗത്തിൽ വിശ്വൻ മാസ്റ്റർ, എ.കെ. ശ്രീധരൻ മാസ്റ്റർ, ബാബു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.