കോഴിക്കോട്:കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫാർമസികളിൽ അവശ്യമരുന്നുകൾ ഇല്ലാത്തതിനാൽ രോഗികൾ ദുരിതത്തിൽ. ഒട്ടേറെ സൗജന്യമരുന്നുകളാണ് ഒന്നരമാസമായി ഇവിടെ ലഭ്യമല്ലാത്തത്. ഓർഡർ നൽകിയിട്ടും മരുെന്നത്തിക്കാൻ വിതരണക്കാർ തയാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.ബാക്ടീരിയ മൂലമുണ്ടാവുന്ന അണുബാധക്കെതിരെ ഉപയോഗിക്കുന്ന ലിവോഫ്ലോക്സ് ഇൻജക്ഷൻ(ലെവോഫ്ലോക്സാസിൻ), ശസ്ത്രക്രിയ കഴിഞ്ഞവർക്ക് നൽകുന്ന പാരസെറ്റമോൾ ഇൻജക്ഷൻ വൺഗ്രാം , മാനസികാസ്വാസ്ഥ്യവുമായി ബന്ധപ്പെട്ട് നൽകുന്ന ഹാലോപെരിഡോൾ, പൊട്ടാസ്യത്തിൻറെ കുറവ് പരിഹരിക്കുന്ന പൊട്ടാസ്യം ക്ലോറൈഡ് ഇൻജക്ഷൻ, ആൻറിബയോട്ടിക്കായ പിപ്റ്റാസ്, ആസെഫ്യൂറോക്സിം കാപ്സ്യൂൾ, കരൾ സംബന്ധമായ അസുഖങ്ങൾക്കുള്ള യു.ഡി.സി.എ (അർസോഡിയോക്സികോളിക് അസിഡ്), മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള അൽപ്രാസോളം തുടങ്ങിയവയാണ് ഫാർമസിയിൽ ഏറെക്കാലമായി ഇല്ലാത്തത്. ആൻറിബയോട്ടിക്കായ അമിക്കാസിനുൾെപ്പടെയുള്ള ചില മരുന്നുകൾ തീർന്നിട്ട് ഒരാഴ്ചയായി. സംസ്ഥാന സർക്കാറിനുകീഴിലെ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡാണ് (കെ.എം.എസ്.സി.എൽ) മെഡിക്കൽ കോളജിലുൾെപ്പടെയുള്ള സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ മരുന്നു വിതരണം ചെയ്യേണ്ടത്. ഇതിനായി വർഷത്തിലൊരുതവണയാണ് ഓർഡർ നൽകുക. ഇതനുസരിച്ച് മാസത്തിൽ മൂന്നുതവണയെങ്കിലും മെഡിക്കൽ കോളജിൽ മരുന്നുവിതരണം ചെയ്യണം. ആശുപത്രിയിൽ സൗജന്യമായി ലഭിക്കേണ്ട മരുന്നു കിട്ടാത്തതുമൂലം ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെയാണ് പലരും മരുന്നു വാങ്ങുന്നത്. എന്നാൽ, ഇതിനായി ആശ്രയിക്കുന്ന ന്യായവില മരുന്നുഷാപ്പിലും മരുന്നു കിട്ടാത്തതിനാൽ പുറത്തുനിന്ന് വലിയ വില കൊടുത്ത് മരുന്നു വാങ്ങേണ്ട ഗതികേടിലുമാണ് രോഗികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.